Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96

3. ചേർത്തെഴുതുക:-

പാറ്റി+കളയുക=

മഴ+കുറവ് =

മുറ്റി + തഴയ്ക്കുക =

അണ+കെട്ട്=

4. (1)വിത്തു വിതയ്ക്കുന്നതെങ്ങനെ?

(2) കള പറിച്ചുകളഞ്ഞില്ലെങ്കിൽ എന്താണു തരക്കേട്?

(3) നെല്ലിനു വേണ്ട വളങ്ങൾ ഏവ?

(4) ഏതെല്ലാം വിധത്തിൽ കൃഷിപ്പിഴ ഉണ്ടാകും?

(5) കൃഷിക്കു വെള്ളം കിട്ടുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള അഞ്ച് അണക്കെട്ടുകളുടെ പേരു പറയുക.

പാഠം 28

വിദ്യാധനം (1)

വിത്തമെന്തിനു മർത്ത്യർക്കു

വിദ്യ കൈവശമാവുകിൽ?

വെണ്ണയുണ്ടെങ്കിൽ നറുനെയ്

വേറിട്ടു കരുതേണമോ?

(2)

വിദ്യ വിട്ടു നരന്നാമോ

വിശ്വംഭരയിൽ വാഴുവാൻ?

ആയുധം കൈയിലില്ലാത്തോൻ

അടരാടുന്നതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/102&oldid=220214" എന്ന താളിൽനിന്ന് ശേഖരിച്ചത്