83
ഉദാഃ ശാസ്ത്രത്തെ ചിന്തിക്കുന്നു. ഇവിടെ ഗുരു പറഞ്ഞവാക്യത്തിന്റെ സ്മരണം, അൎത്ഥസ്മരണം, വിരൊധസ്മരണം, പരിഹാരസ്മരണം, ശംകാസംഭവം, നിശ്ചയം ഇത്യാദി മനൊവ്യാപാരസമൂഹക്രമമകുന്നു. 136 ക്രിയകൾ സകർമ്മങ്ങൾ എന്നും അകർമ്മങ്ങൾ എന്നും രണ്ട വിധം ഉണ്ട. കർമ്മം ചെരുന്നത സകർമ്മകം, കർമ്മം ചെരാത്ത അകർമ്മകം എന്ന ഭെദം.
ഉദാഃ ബാലൻ ഭക്ഷിക്കുന്നു. ഇവിടെ എന്തിനെ എന്ന ആകാഷിച്ചാൽ അന്നത്തെ എന്ന കർമ്മം വെരും. ഇതിന്മണ്ണം ശാസ്ത്രത്തെ പഠിക്കുന്നു, ജ്ഞാനത്തെ വർദ്ധിപ്പിക്കുന്നു. അകർമ്മകത്തിന്ന ഉദാഃ ഗുണം വളരുന്നു, വിദ്യ പ്രകാശിക്കുന്നു/ശൊദിക്കുന്നു, കീർത്തി തെളിയുന്നു ഇത്യാദി.
ചൊദ്യം- ആകാംക്ഷ എന്നാൽ എന്ത.
ഉത്തരം- ഒരു പദം പ്രയൊഗിക്കുപൊൾ അതിനെ സംബന്ധിച്ചചെൎക്കെണ്ട പടം കെൾക്കാനുള്ള ഇച്ഛയാകുന്നു. ഭക്ഷിക്കുന്നു എന്നു കെൾക്കും പൊൾ ആരെന്ന കൎത്താവിനെയും എന്തിനെ എന്ന കർമ്മത്തെയും ചെൎക്കാവുന്നതാകകൊണ്ട അതുകളെ
135. ഷബ്ദക്രിയ, അനോവ്യാപാര ക്രിയ എന്നിങ്ങനെ അർഥാസ്പദമായി ക്രിയകളെ രണ്ടായി വിഭജിക്കാമെന്ന് ചൂണ്ടിക്കാണിച്ചിരിക്കയാണ്. ക്രിയകളെ ആർഥികമായി പല സമൂഹങ്ങളായും വിഭാജനം ചെയ്യാവുന്നതാണ്. അങ്ങനെയുള്ള വിഭാഗങ്ങൾക്ക് വ്യാകരണചർച്ചയിലും പ്രസക്തിയുണ്ട്. പഴയ വ്യാകരണങ്ങളിൽ അത്തരം ചർച്ചകൾ ഇല്ലെന്നുതന്നെ പറയാം. ഇവിടെ ശബ്ദക്രിയ എന്ന് തിരിക്കാതെ 'ഐന്ദ്രിയക്രിയകൾ' perceptual verbs) എന്ന് വിഭജിച്ചാൽ കൂടുതൽ നന്നയിരിക്കുമെന്നു തോന്നുന്നു. കാരണം ഐന്ദ്രിയക്രിയകൾക്കണ് വ്യാകരണപരമായി സമാൻസ്വഭാവമുള്ളത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |