താൾ:Kerala Bhasha Vyakaranam 1877.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84

                       136
അറിവാനിച്ഛാ ആകാംക്ഷയാകുന്നു. ഇതിന്മണ്ണം പുത്രൻ 
എന്നു പറയുമപൊൾ ആരുടെ എന്ന ആകാംക്ഷിക്കുന്നു.
കൊടുത്തു എന്നു പറയുുംപൊൾ ആർക്കായിക്കൊണ്ട ഇത്യാദി
വാക്യത്തെ തികയ്ക്കുന്നതിനുള്ള ഇച്ഛ എന്ന താൽപര്യാർത്ഥം.
എന്നാൽ സകർമ്മകത്തിന്ന പ്രസിദ്ധികൊണ്ടൊ പ്രകൃതം
കൊണ്ടൊ കർമ്മം സ്പഷ്ടമാവുന്നെടത്ത കർമ്മം കുടാതെ
പ്രയൊഗിക്കാം. മെഘം വർഷിക്കുന്നു. ജലത്തെ എന്ന പ്രസിദ്ധി
കൊണ്ട സ്പഷ്ടമാകകൊണ്ട ഇവിടെ കർമ്മാകാംക്ഷയില്ലാ.
അരിക്കച്ചവടക്കാരൻ വന്നു ; ഇവിടെ മെടിക്കാം. ഇവിടെ
പ്രകൃതംകൊണ്ട അരി കർമ്മമെന്ന സ്പഷ്ടമാവുന്നു. ഇതി
ന്മണ്ണം അന്ന്യങ്ങൾക്കും ആകാംക്ഷ കൂടാതെ വരും. വാള
എടുത്തു, ഉടനെ വെട്ടി. എന്തുകൊണ്ടെന്ന ആകാംക്ഷ ഭവിക്കു
ന്നില്ലാ. ആശ്രയംകൊണ്ടൊ ബലംകൊണ്ടൊ അവസ്ഥ
കൊണ്ടൊ അന്ന്യനെകൊണ്ട ചെയ്യിക്കുക പ്രെരണക്രിയ
യാകുന്നു. പ്രെരണക്രിയയാക്കിയാൽ അകർമ്മതക്കിനും
കർമ്മം വരും.
 ഉദാ : രാജാവ സന്തൊഷിക്കുന്നു എന്നടത്ത പ്രെരണയിംകൽ

കർത്താവിന്ന ദ്വിതീയ വന്ന, രാജാവിനെ സന്തൊഷിപ്പിക്കുന്നു എന്നു വരും. ഇവിടെ ആശ്രയപ്രെരണം. ശത്രു വീഴുന്നു. രാജാവ ശത്രുവിനെ വീഴിക്കുന്നു. ബാലൻ പഠിക്കുന്നു. ഗുരു ബാലനെ പഠിപ്പിക്കുന്നു. ഇവിടെ ബലപ്രെരണം. സകർമ്മകമെങ്കിൽ കർത്താവിന കൊണ്ടന്ന തൃതീയ വരും. ഭൃത്യൻ മരത്തെ മുറിക്കുന്നു. സ്വാമി


  136, ' ആകാംക്ഷ ' യെ പലരും പലതരത്തിലും നിർവചിച്ചിട്ടുണ്ട്. ഏകാർഥബോധകമായ വാക്യത്തിലെ പദസഞ്ചയത്തിനുള്ള അന്യോന്യം പേക്ഷയാണ് ആകാംക്ഷയെന്ന് കേരളപാണിനീയത്തിൽ (സൂത്രം : 170 ) പ്രസ്താവിക്കുന്നു. ഗതി, വിഭക്തി എന്നിവ തമ്മിലുള്ള ബന്ധത്തെകൂടി ആകാംക്ഷയായിട്ടാണ് കേരളപാണിധി പരിഗണിക്കുന്നത്. ഏതായാലും ആകാംക്ഷയെ വിശദീകരിച്ചു കാണിക്കുന്നത് ഏളുപ്പമല്ല. വാക്യത്തിലെ വിധേയന (Predication) ധർമവുമായി ആർഥികബന്ധമുള്ള ആവശ്യഘടകങ്ങൾ എന്ന് നിർവചിച്ചാലും, പല വാക്യഘടനകളിലെയും അർഥപരമായ അവശ്യഘടകങ്ങളെക്കുറീച്ചു അസന്മിഗ്ദ്ധമായ തീരുമാനത്തിലെത്തുന്നത് വിഷമമാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/96&oldid=162211" എന്ന താളിൽനിന്ന് ശേഖരിച്ചത്