താൾ:Kerala Bhasha Vyakaranam 1877.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82

                                                                                                                                                                           133
അടക്കുക, പൊക്കുക എന്ന ക്രിയാസമൂഹം സ്പപഷ്ടം ആകുന്നു   കർത്താവാക്കി സംകല്പിക്ക എന്ന വാക്കുകൊണ്ട ഒരു ക്രിയയിൽ

തന്നെ വെറെ ഒന്നിനെയും കർത്താവാക്കിസംകല്പിക്കാമെന്നർത്ഥം.

             ഉദാ : ബാലന്റെ വാക്ക് വിസ്താരമായി പുറപ്പെടുന്നു
             അർത്തം  : ബാലൻ വിസ്താരമായി പറയുന്നു എന്നതിന്ന

നാമംതന്നെ എങ്കിലും ഇവിടെ കർമ്മതിനു കർത്തൃത്വം വാക്കിന കല്പിക്കപ്പെടുന്നു എന്നു ഭെദമുണ്ട. കാരകങ്ങൾക്ക കർത്തൃത്ത്വകർമ്മ ത്ത്വാദികളെ ഭംഗി അനുസരിച്ച ഭെദപ്പെടുത്താമെന്നും മുൻപിലും പറഞ്ഞിട്ടുണ്ടല്ലൊ.134 ശബ്ദത്തിന്നും മനസ്സിന്നും ക്രിയ സംഭവി ക്കുന്നു. ക്രിയക്ക----

      ഉദാ : പാട്ട നന്നാവുന്നു. നാദം ഷൾജത്തിൽ പ്രവെശിക്ക,

ഉച്ചട്ടിൽ പ്രവെശിക്ക, പലവിധം ആരൊഹണത്തെയും വിധി പൊലെസുഖകരമായി അവരൊഹണത്തെയും ചെയ്യുന്നുഎന്നർത്ഥം.ഇങ്ങനെ ശബ്ദക്രിയ വരും. മനസ്സിന്ന----


133. ഓരോ ക്രിയയ്ക്കും അവയവക്രിയകൾ ഓരോ അവയവ

ക്രിയയ്ക്കും വീണ്ടും സൂക്ഷ്മ്മാവയവക്രിയകൽ ഉണ്ടെന്നും പറയുന്നു. സൈദ്ധംന്തികമായി ഈ നിരീക്ഷണം സ്വീകരിക്കാമെങ്കിലും, അത് ക്രിയാസ്വഭാവ നിർണയനത്തിന് വളരെയൊന്നും ഉപകരിക്കുന്നില്ല. സൂക്ഷ് മാവയവ ക്രിയയ്ക്കു പിന്നെയും അതിസൂക്ഷ്മാവയവക്രിയകൾ ഉണ്ടെന്നും കാണിച്ചു. കൂടെ ? മാത്രമല്ല, ' ഭക്ഷിക്കുക ' എന്ന ക്രിയയുടെ അവയവക്രിയകളിൽ ഒന്നായ ' എടുക്കുക ' എന്നതിന്റെ സൂക്ഷ്മാവയവക്രിയകൾ വ്യാപാരത്തെ സംബന്ധിച്ചിടത്തോളം സൂക്ഷ്മങ്ങളാണോ ? ' കർത്താവായി സങ്കല്പിക്കപ്പെട്ട പദാർഥത്തിന്റെ ചെറിയ വ്യാപാരങ്ങളുടെ കൂട്ടം ' എന്ന് ക്രിയയ്ക്കു നിർവചനം കൊടുക്കേണ്ടിവന്നതിന്റെ ഫലമാണ് ഈ ദുർഘടങ്ങൾ. വ്യാകരണത്തിൽ ആർഥികുനിർവചനത്തിന് ശ്രമിക്കാതെ വ്യാകരണപരമായ നിർവചനത്തിന് ശ്രമിക്കയാണ് വേണ്ടത്. ആർഥികനിർവചനം തത്ത്വചിന്തയ്ക്കും തർക്കശാസ്ത്രത്തിനും വിട്ടുകൊടുക്കുക.

     134. ' 0രം കാരകങ്ങൾ ചില ഗുണങ്ങൾക്കുവേണ്ടി ഇച്ഛപോലെ അല്പം ഭെദപ്പെടുത്തി സംകല്പിക്കപ്പെടാവുന്നതാണ് '  എന്ന  68-ാം പേജിലെ നിരീക്ഷണവും തുടർന്നുള്ള ചർച്ചയും നോക്കുക.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/94&oldid=162209" എന്ന താളിൽനിന്ന് ശേഖരിച്ചത്