Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80

          കൊളംകൊരി, വാതംകൊല്ലി  ഇത്യാദി. ഇവ  
         അലുപകസമാസങ്ങളാകുന്നു.  ധാതുക്കളുടെമെൽ 
         ഭാവിനിഷെധമായിട്ട  ആ--എന്ന പ്രത്യയം വരും.
         ഇത കവർത്തിൽതന്നെ  അധികമായി പ്രയൊഗം
         ഉദാ : മതിവരാ--- വരികയില്ലെന്നത്ഥം. ഇതിന്മണ്ണം 
         കൊല്ലാകൊച,  കെട്ടാകെട്ട, നെടാപൊന്നു, വാടാപൂവ 
         ഇത്യാദി.  പ്രാണഹാനി ചെയ്യാതെ കൊന്ന ഫലം 
        വരുത്തുക, കയറു കുടാതെ കെട്ടി ഫലം വരുത്തുക
        ഇത്യാദി അർത്ഥമാകുന്നൂ.
             ആവ്,പൊവ് രണ്ട ധാതുക്കൾ പല വിധത്തിലുള്ല നാമ
    ക്രിയാപദങ്ങളുടെമെൽ ചെർക്കാം.രണ്ടിനും ഭൂതത്തുംകൽ വകാര
  ത്തിന്ന യകാരാദെശംവരണം വർത്തമാനത്തുംകലും ഭാവിഷ്യത്തു 
    കലും കാദെശവും വരാം.
        ഉദാ : നാമത്തിന്നു  : പൂവ്വായി, കായായാ, വിദ്വാനായി. ക്രിയ :
    നന്നായി, നന്നാകുന്നു, നന്നാവുന്നു, വന്നുപോകുന്നു, വന്നുപൊയി,
    വന്നുപൊകുന്നു ---- വന്നുപൊവുന്നു, വന്നുപൊകും ----- 
   വന്നുപൊവും  നന്നാകം --- നന്നാവും ഇത്യാദി.


     ഒരു പദത്തിന്റെ മുമ്പിൽ സമാനിച്ച ചെർത്ത പ്രയൊഗിക്കുന്ന
 പദങ്ങളെ ഉപപദങ്ങൾ എന്ന പറയുന്നു.


        ഉദാ : പെരുത്ത വെള്ളം -- പെരുവെള്ളം, മുതുക്കൻ കാള---
മുതുകാള, പുത്തൻ ചരക്ക് -- പുതുചരക്ക് , ചെറുതായ പയറു ----

ചെറുപയറു, വെറുതെ വാക്ക് ---- വെറുവാക്ക്, ചിലെത്തേ ആദെ ശവും വരും.

      ഉദാ : മറ്റെക്ക്രട്ടം, മറുകൂട്ടം, മറുകക്ഷി, മറുപിള്ള, വാമൊഴി,

കാകറി ഇത്യാദി ഉപപസേമാസത്തിൽ ഉപപദാന്ത്യവർണ്ണങ്ങൾക്കു ചിലതിനു ലൊപവും ചിലതിനു വ്യത്യാസവവും വരുന്നൂ. സംസ്കൃത ത്തിൽ കംഭകാരൻ, ഗ്രാമരക്ഷി, മാലാകാരൻ, കടകാരൻ ഇത്യാദി. ഇതി സമാസകാണ്ഡം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/92&oldid=162207" എന്ന താളിൽനിന്ന് ശേഖരിച്ചത്