താൾ:Kerala Bhasha Vyakaranam 1877.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132

                                   ധാതുകാണ്ഡം
           ചൊദ്യം ---- ധാതുക്കൾ എന്നാൽ എന്താകുന്നു.
         ഉത്തരം -----   ക്രിയകളെ പരയുന്ന പദങ്ങളുടെ 
                       പ്രധാനാവയവമാകുന്നു.ധാതുക്കളിൽ 
                       അവയവങ്ങൾ ചെർക്കുംപൊൾ പലവിധത്തിൽ 
                       നാമങ്ങലും അവ്യയങ്ങളും ക്രിയാപദങ്ങളും 
                      ഉണ്ടാവും. പറയുന്ന ധാതുക്കളെ 
                    സംബന്ധിച്ചിട്ടുള്ളകൂട്ടത്തെ ധാതുകാണ്മെന്നുപറയുന്നു
         ചൊദ്യം---ക്രിയ എന്നാൽ എന്ത.
     ഉത്തരം--കർത്താവാക്കികല്പിക്കപ്പെട്ടപദാർത്ഥത്തിന്റെചെറിയ 
                   വ്യാപാരങ്ങളുടെ കൂട്ടമാകുന്നു.
            ഉദാ : ബാലൻ പറയുന്നു. ഇവിടെ കണ്ഠം, താലു മുതലായ
സ്ഥാനങ്ങളിൽ നാക്കൊടുകൂടി പല വ്യാപാരവും പിന്നെ ശബ്ദത്തെ

പ്രകാശിപ്പിക്കയും പിന്നെ അക്ഷരങ്ങളാക്കി പ്രയൊഗിക്കയും ഇങ്ങെ ചെറിയ അനെകം വ്യാപാരങ്ങൾകൂടി ഒന്നാക്കി സംകല്പി ക്കുംപൊൾ സംസാരിക്ക എന്ന ക്രിയയാകുന്നു. എഴുതുന്നു---ഇവിടെ പെന എടുക്കുക, മഷിയിൽ മുക്കുക, മെൽകീഴായി വരക്കുക മുത ലായ അംശക്രിയകൾ ഭവിക്കുന്നു. ഇതിന്മണം ഭക്ഷണക്രിയയിൽ കൈകൊണ്ട ചൊറ എടുക്കുക, പൊക്കുക, നാക്കിൽ വയ്ക്കുക, ചവയ്ക്കുക, എറക്കുക മുതലായ ക്രിയകളുടെ കൂട്ടം എന്ന ഊഹിക്കണം.

       എന്നാൽ അവയവക്രിയകൾക്കും സൂക്ഷ്മാവയക്രിയകൾ ഉണ്ട.
         ഉദാ : ഭക്ഷണത്തിനു അവയവമായി എടുക്കുക എന്ന

ക്രിയയ്ക്കു, കൈ താത്തി അന്നത്തിന്റെ താഴെ ആക്കുക, കയ്യിൽ

-------------------------------------------------------------------------------------
       182. സാതുകാണ്ഡം മുതൽക്കുള്ള വ്യാകരണഭാഗത്തിന്  ' ഉത്തരഭാഗം ' എന്ന് അച്ചടിച്ച ഗ്രന്ഥത്തിൽ കാമുന്നു. അതുവരെയുള്ള ഭാഗത്തിന്  ' പൂർവ്വ ഭാഗം '  എന്ന് ആദ്യം സംജ്ഞ ചെയ്ടിട്ടുമില്ല. അതുകൊണ്ട് ആ നാമകരണം ഈ പതിപ്പിൽ ഉപേക്ഷിച്ചിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/93&oldid=162208" എന്ന താളിൽനിന്ന് ശേഖരിച്ചത്