താൾ:Kerala Bhasha Vyakaranam 1877.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                  79
ഏഴൊ എന്നർത്ഥം. ഇതിന്മണ്ണം പത്തുപതിനഞ്ചു, മുപ്പതു നാല്പതു 
ഇത്യാദി. സംസ്കൃതത്തിൽ ദ്വിത്രന്മാർ, പഞ്ചഷന്മാർ ഇത്യാദിക്ക
സമാസനാമം വെറെയാണ. അർത്ഥം രണ്ടൊ മൂന്നൊ, ൫൬ എന്നു
തന്നെ ആകുന്നു
                ഉപമിതസമാസം
               --------------------------
   ഉപമാനത്തെ പരയുന്ന ശബ്ദം ചെരുന്ന സമാസസെന്നർത്ഥം.

ഇതിൽ സദൃശപദം പൂർവ്വമായിട്ടും ഉത്തരമായിട്ടും വരും. തെന്മൊഴി


തെൻപൊലെ ഉള്ള വാക്ക എന്ന വിഗ്രഹം. കരിനിറം, തംക

നിറം, പന്നിത്തടിയൻ, സിംഹപരാക്രമൻ, ഗജമത്തൻ---ഇത്രക്കും ഉപമാനപൂർവ്വം രാജസിംഹം---ഇവിടെ ഉപമാനം ഉത്തരം.

   മൃഗാക്ഷി ഇത്യാദികളിൽ മൃഗത്തിന്റെ അക്ഷിപൊലെയുള്ള

അക്ഷിയൊടുകൂടിയവർ എന്ന ബഹുവ് റീഹി അനുസരിച്ചുള്ള വിഗ്രഹം വെണം. ഇതു ബഹുവ് റീഹി കലർന്നിട്ടുള്ള ഉപമിതസമാ സമാകുന്നൂ. തെന്മൊഴി എന്നുള്ളടത്തും സ്ത്രീ എന്ന വിശെഷ്യം കല്പിക്കപ്പെട്ടാൽ തെൻ പൊലെയുള്ള മൊഴിയൊടുകൂടിയവർ എന്ന വിഗ്രഹിക്കണം.


               ക്രിയാസമാസം
                -------------------
    ക്രിയകളൊടുകൂടി ചെർക്കുന്നതെന്നർത്ഥാ. 130 ഉപസർഗ്ഗങ്ങൾക്ക ക്രിയാസമാസംതന്നെ : പ്ര ---- പ്രസവിക്കുന്നു, പര --- പരാക്രമം, അപ---അപമാനിക്കുന്നു ; സംമാനിക്കുന്നു, അനുസരിക്കുന്നു, പരിഭവിക്കുന്നു, അതിക്രമിക്കുന്നു, ഉത്സാഹിക്കുന്നു ഇത്യാദി. അതിലും രണ്ടു മൂന്നു ചെർക്കാം : പരി -- ആ-- പർയ്യാലൊചിക്കുന്നു, വി--സം--വിസമ്മതം, വി--പരി--ആ---വിർയ്യാസം ഇത്യാദി. മരംകെറി ----ഇതും ക്രിയാസമാസംതന്നെ. മരത്തെ കെറി ശീലമുള്ളവനെന്നർത്ഥം. 131

  130. ക്രിയാസമാസത്തിന് ഉപരി ഉദാഹരിക്കുന്ന രൂപങ്ങളിൽ

പലതും സമാസങ്ങളേ അല്ല,

  131. ' മരംകെറി ' എന്ന പദം പല സമാസങ്ങളുടെ ചർച്ചയിലും സ്ഥാനം പിടിച്ചത് ശ്രദ്ധിക്കുക. വ്യാഖ്യാനഭേദമോ വിവക്ഷാഭേദമോ സമാസവിഭാഗീകരണത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കുമെങ്കിൽ, സമാസം എന്ന സങ്കല്പംതന്നെ വ്യാകരണത്തിലാവശ്യമില്ലെന്ന് വന്നുകൂടും.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/91&oldid=162206" എന്ന താളിൽനിന്ന് ശേഖരിച്ചത്