Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

77

പത്തൊന്ന ---- ഇരുപതിൽ അധികം ഒന്നെന്നർത്ഥം. ഇരുപതൊടു
കൂടെ ഒന്നെന്നുമാം. അർത്ഥം സമംതന്നെ. ഇതിന്മണ്ണം നൂറ്റെട്ടു മുത
ലായതും  അറിയണം. ഇവിടെ മദ്ധ്യത്തിംകലുള്ള അധികശബ്ദ
ത്തിനൊ കൂടെ എന്നുള്ള ശബ്ദത്തിനൊ ലൊപം വരുന്നു. ആയി
രത്തിഅഞ്ഞുറ്റിപതിനഞ്ചു. ഇവിടെയും പ്രത്യെകം അധിക 
ശബ്ദം ചെർത്ത വിഗ്രഹിക്കണം. സംസ്കൃതത്തിൽ, ശാകപ്രിയനാ
യിരിക്കുന്ന പാർത്ഥിവൻ 125 -- ശാകപാർത്ഥിവൻ ഇത്യാദി.രണ്ടിൽ
അധികവും ശബ്ദങ്ങൾ കൂട്ടി സമാസിക്കാം വെള്ളപ്പട്ടവിലാ----
വെള്ളയായിരിക്കുന്ന പട്ടിന്റെ വിലാ എന്ന വിഗ്രഹം. ആനക്കൊമ്പ
തകടുവെലകൂലി-- ആനയുടെ കൊമ്പിന്റെ തകടിലെ വെലയുടെ
കൂലി എന്ന വിഗ്രഹം. ബ്രഹ്മണക്ഷത്രിയവൈശ്യശൂദ്രന്മാർ. ഇല്ലാ
ത്തത, അല്ലാത്തത, ഒഴിച്ചു, വിരുദ്ധം 0രം നാലു അർത്ഥത്തുംകലെ
അകാരം പദങ്ങളൊട സമാസിക്കും. ഇത സംസ്കൃതരീതിയൊ
കിലും ഭാഷയിൽ സാധാരണംതന്നെ.
        ഉദാ : അശെഷെ ---- ശെഷമില്ലാത്തന. അക്ഷയം---- ക്ഷയമില്ലാത്തത. അസാദ്ധ്യം--- സാദ്ധ്യമല്ലാത്തത. അയൊഗ്യം --- യൊഗ്യമല്ലാ അത. അബ്രാഹ്മണർക്ക് ഗൊദാനമില്ല--- ബ്രാഹ്മണരെ ഒഴിച്ചുള്ള വർക്കെനാർത്ഥം. ഇവിഷ്മു രാജാവാകയില്ല---- വിഷ്മുവിനെ ഒഴിച്ചുള്ള വൻ എന്നർത്ഥം. അസുരൻ --- ദെവവിരുദ്ധൻ എന്നർത്ഥം. അനർത്ഥം ---അർത്ഥവിരുദ്ധമെന്നർത്ഥം. സ്വരാദിശബ്ദം പരമായാൽ അകാരത്തിനന അന്ത്യാഗമം വരുന്നു : അനക്ഷരം, അനാവശ്യം, അനിച്ഛാ അനീശ്വരൻ അനുചിതം, അന്തനം, അനൌചിത്യമിത്യാദി. 126 സംസ്കൃതത്തിൽ നഞ് സമാസമെന്ന പറയും.

  125.     സസ്യഭക്ഷണം ഇഷ്ടപ്പെടുന്ന രാജാവ് .
  126.     ഭാഷയെ സംബന്ധിച്ചിടത്തോളം ഇത്തരം രൂപങ്ങളെയെല്ലാം സമാസങ്ങളായി പരിഗണിക്കുന്നത് ശരിയല്ല. സ്വതന്ത്രപ്രയോഗാർഹരൂപങ്ങളായ പദങ്ങളുടെ യോഗത്തെ മാത്രമേ സമാസങ്ങളായി പരിഗണിക്കേണ്ട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/89&oldid=162203" എന്ന താളിൽനിന്ന് ശേഖരിച്ചത്