ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
76
വിഗ്രഹം : മാലപ്പൂവ--- മാലക്കായിക്കൊണ്ട.വള്ളത്തടി.മറകുട---
മറയ്ക്കാനായിക്കൊണ്ടുള്ള കൊട എന്നർത്ഥം. സംസ്കൃതം:
യുപദാരും, കടകസ്വർണ്ണം 124 ഇത്യാദി. പഞ്ചമി :ഇതമിക്കതും
സംസ്കൃത പദങ്ങൾതന്നെ : ഗ്രാമാഗതൻ, രാജ്യഭഠഷ്ടൻ ഇത്യാദി.
ക്ഷീരാധികം ജലം---- ക്ഷീരത്തെക്കാൾ അധികമെന്നർത്ഥം.
ജ്ഞാനാധികം ഗർവ്വം, ധനാധികം ദാനംഇത്യാദി.ദനകലഹം---
ധനം ഹെതുവായിട്ട, ഭാഗ്യം ഹോതുവായിട്ട, വിദ്യ ഹെതു വായിട്ട
എന്നർത്ഥം. ഷഷ്ഠി : തെക്കകമ്പ, മുല്ലപ്പൂവ, കൈവിരൽ.
തെക്കിന്റെ കമ്പെന്ന വിഗ്രഹം. ഇതിന്മണ്ണം മുല്ലയുടെ, കയ്യിന്റെ
എന്ന ഊഹിക്കണം. മന്ത്രീപുത്രൻ, കൊളക്കടവ, ബ്രഹ്മസ്വം,
ദെവസ്വം ഇത്യാദി. കർത്ത്യഷഷ്ഠി : ബ്രാഹ്മണഭൊജനം.
ബ്രാഹ്മണരുടെ ഭക്ഷണം എന്നാൽ ബ്രാമണർ ഭക്ഷിക്ക
എന്നർത്ഥം. വെള്ള പൊക്കം----വെള്ളം പൊങ്ങുക എന്നർത്ഥം.
ഇതിന്മണ്ണം ആനനട, കുതിരയൊട്ടം. ഇവിടെ ആനനട,കുതിരയൊട്ടം ഇവിടെ ആനയുടെ നടപ്പന്നും കുതിരയുടെ ഓട്ടമെന്നും അർത്ഥം. കർമ്മഷഷ്ഠി :
കഞ്ഞികുടി. കഞ്ഞിയുടെ കുടി എന്നാൽ കഞ്ഞിയെ കുടിക്കുക
എന്നർത്ഥം. ഇതിന്മണ്ണം പെണ്ണുകെട്ട, പൂരക്കാഴ്ച, മരക്കടവടം
ഇത്യാദി. പെണ്ണിനെ കെട്ടുക, പൂരത്തെ കാണുക, മരങ്ങളെ
വിലയ്ക്കുകഎന്ന താൽപര്യം. സംസ്കൃതം : ശത്രു വധം,
അന്നഭക്ഷണം, ഗുരുവന്ദനം, മുഖനിന്ദാ ഇത്യാദി. സപ്തമി :
കടൽവെള്ളം --- കടലിലെ വെള്ളമെന്നു വിഗ്രഹം. ആറ്റമണ്ണ്,
കാട്ടുതീയ, നാട്ടാനാ ഇത്യാദി. ശർക്കരക്കൊതിയൻ എന്നുള്ളടത്ത
ഉദ്ദെശസപ്തമീസമാസമാകുന്നു. ഇവിടെ ശർക്കരയിൽ ഉദ്ദേശിച്ച
കൊതിയൻ എന്നർത്ഥം. സംസ്കൃതം : രാജശെഷ്ഠൻ---
രാജാക്കന്മാരിൽവച്ചന്ന വിഗ്രഹം. വിദ്യാഭിലാഷം അനന്തശയനം,
ധൂർത്ത മുഖ്യൻ, ഗ്രഹനിവാസം, ദെശസഞ്ചാരം ഇത്യാദി.
മദ്ധ്യമപദലൊപ ത്തൊടുകൂടി ഉള്ളതും ഇവിടെ
തൽപുരുഷഭെദമാക്കി ചെർക്കുന്നു. മദ്ധ്യത്തിൽ ഒരു പദം
ലൊപിച്ച വരുന്ന സമാസം എന്നർത്ഥം.
ഉദാ : മഞ്ഞുതൊപ്പി--- മഞ്ഞു തൊപ്പി ---- മഞ്ഞു തുടക്കുന്ന
തൊപ്പി എന്നർത്ഥം. വെണ്ണകൃഷ്ണൻ-- വെണ്ണപ്രിയനായ കൃഷ്ണൻ
എന്നർത്ഥം. ഇരു
124. യൂപം = യാഗമൃത്തെ ബന്ധിക്കുന്ന കുറ്റി; മാരു = മരം ; കടകം = തോൾവള.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
