Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

75

ശെഷത്തിനും സമാസം ഇതുപോലെ ഊഹിക്കണം. അവ്യായം
ചിലതിൽ മുൻമ്പിലും ചിലത പിന്നലും വരും. മുമ്പിൽ : എന്ന
തിൽ, എന്നിട്ട് ; പിന്നിൽ : കൊടുക്കല്ലാ 120 ഇത്യാദി. സംസ്കൃത
സംബന്ധത്തുങ്കൽ : പ്രത്യക്ഷം, ഉപഗ്രാമം, ആസകലം ഇത്യാദി
അവ്യയീഭാവംതന്നെ. തൽപുരുഷൻ എന്നാൽ പ്രഥമാദിസപ്തവി
ഭക്ത്യന്തപദങ്ങൾ സമാസിച്ചതാകുന്നു. പ്രഥമാന്തം വിശെഷണ
മായി ചെരും.
     ഉദാ : കൃഷ്ണസ്വാമി. ഇവിടെ കൃഷ്ണ എന്ന പ്രഥമ സ്വാമിയുടെ
വിശെഷണം ഇതിന്മണം വിഷ്ണുനംപൂരി, രാമപട്ടര, ശംകുനായര,
വെള്ളപട്ട്, മെടമായം, തെക്കമരം, ഇത്യാദി. വിഗ്രഹത്തുങ്കൽ
കൃഷ്ണനാകുന്ന സ്വാമി 121 വെള്ളയായിരിക്കുന്ന പാട്ട്, കെക്കാകുന്ന 
മരം.ഇങ്ങനെ ചെർച്ച പൊലെ വിശെഷിപ്പിക്കാം. വിഗ്രഹം 
എന്നാൽ സമാസത്തിന്റെ അർത്ഥെ പറയാനായി വെറിടുത്തു 
പരയുന്ന വാക്കആകുന്നു.സംസ്കൃതത്തിൽ നീലൊല്പലം,കൃഷ്ണസർപ്പം, 
സുന്ദര പുരുഷൻ ഇത്യാദി. ദ്വിതീയയായ സമാസം : കണ്ണട. 
കണ്ണിനെ അടക്കുന്നതെന്ന വിഗ്രഹം. ഗുരുദ്രൊഹി, രാജദ്വെഷി, 
മരംകെറി, കൊളംകൊരി ഇത്യാദി. ഗുരുവിനെ ദ്രൊഹിക്കുന്നവൻ, 
മരത്തെ ക്കെറുന്നവൻ 122 എന്ന വിഗ്രഹം. അന്ത്യം രണ്ടും 
അലുപ്തം. സംസ്കൃതം : കൃഷ്ണാശ്രിത, ഗ്രാമഗമീ 123 ഇത്യാദി. 
തൃതീയാ സമാസം : രാജദത്തം--- രാജാവിനാൽ ദത്തം 
ചെയ്യപ്പെട്ടത. ഗുരു പ്രൊക്തം, ദൈവകൃതം. ഇത സംസ്കൃതത്തെ 
അനുസരിച്ചുള്ളത. പൊൻകിണ്ണം----പൊന്നുകൊണ്ട കിണ്ണം എന്നി 
വിഗ്രഹം. വടിതല്ല, പുല്ലുപായ, 0രംട്ടിപ്പെട്ടി, ചെനക്കറി ഇത്യാദി.
വിഗ്രഹം സ്പഷ്ടം. ആറ്റുവഴി--- ആറ്റിലൂടെ  വഴിയെന്നർത്ഥം. 
വനമാർഗ്ഗം, ജലയാത്ര. ചതുർത്ഥി : കച്ചൊടപ്പുര---- 
കച്ചൊടത്തിനായിക്കൊണ്ടുള്ള പുര എന്ന    

  120.  ' അല്ല'  എന്നുള്ളത് അവ്യയമല്ല.
  121.  കൃഷ്ണനാകുന്ന (വിശേഷണം) സ്വാമി (വിശേഷ്യം) !
  122.  സംസ്കൃതപ്രയോഗത്തിന്റെ അനുകരണം.  ' മരത്തിൽ 
കേരുക'  എന്നാണ് വേണ്ടത്. അപ്പോൾ ദ്വിതീയ ആവുകയുമില്ല.
  123.  കൃഷ്ണാശ്രിത:-- കൃഷ്ണനെ ആശ്രയിച്ചവൻ ; ഗ്രാഗേമീ---
ഗ്രാമത്തെ ഗമിക്കുന്നവൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/87&oldid=162201" എന്ന താളിൽനിന്ന് ശേഖരിച്ചത്