ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
74
കണ്ഠെകളാൻ, പശ്യതൊഹരൻ 117 ഇത്യാദി. ഇതിന്മണ്ണം
ബലാലക്കാരം, മുത്രമൊഴിവ ഇത്യാദി
ചൊദ്യം---- ലുപ്തം എത്ര വിധം.
ഉത്തരം ---- അവ്യയീഭാവം, തൽപുരുഷൻ, ബഹുവ്രീഹി, ദ്വന്ദ്വം,
ഉപമിതം, ക്രിയാസമാസം ഇങ്ങനെ ആറുവിധമാകുന്നു.വിസ്താ
രത്തുങ്കൽ ഇരുവത്തെട്ടുവിധമൊ അധികമൊ പറയാം. 118
ഇവിടെ ചുരുക്കിപ്പറയുന്നു. അവ്യയീഭാവമെന്ന അവ്യയ
ങ്ങൾകൂടി സമാസിക്കകൊണ്ട അവ്യയമായി ഭവിക്കുന്ന
താണ്. 119
ഉദാ : കണ്ടെങ്കിൽ, കെട്ടിട്ടു. ഇവിടെ കണ്ട, കെട്ട എന്ന ശബ്ദം എങ്കിൽ, ഇട്ടുന്ന അവ്യയത്തൊടു സമാനിച്ച അവ്യയമാകുന്നു.
------------------------------------------------------------------------------------------- 117. കൺറെകാളൻ =കഴുത്തിൽ കറുപ്പുനിറമുള്ളവൻ ; ശിവൻ. പശ്യതൊ ഹരൻ=നോക്കിയിരിക്കുമ്പോൾ തന്നെ ഹരിക്കുന്നവൻ. 118. തൽപുരുഷനിൽ വിഭക്തിബന്ധഭേദമനുസരിച്ചുള്ള അവാന്തര വിഭാഗങ്ങൾ ഉണ്ടല്ലൊ. ഉപമിതസമാസത്തിൽ ഉപമാനപൂർവം, ഉപമാനോത്തരം എന്ന് തിരിക്കാം. അങ്ങനെ ഓരോന്നിന്റെയും സൂക്ഷ് മവിഭാഗങ്ങളെ കൂടി പരിഗണിച്ചാൽ ഇരുപത്തെട്ടിലധികം വരും എന്നർത്ഥം. 119. ' ഉപസർഗമോ അവ്യയമോ നാമമോ വിശെഷണമോ നാമത്തോട് ചേർന്ന് പ്രായേണ അവ്യയമായിബ് ഭവിക്കുന്ന സമാസത്തിന് അവ്യയീഭാവൻ എന്നു പേർ ' ( ' ശബ്ദസൌഭഗം'---ജോൺ കുന്നപ്പള്ളി) . അവ്യയീഭാവസമാസം മലയാളത്തിൽ, വഴിപോലെ, നല്ലവണ്ണം, പത്തുവട്ടം തുടങ്ങിയ സമാസങ്ങൾ ക്രിയാവിശേഷണങ്ങളാകയാൽ അവ്യയീഭാവൻ എന്നു പറയാം ' ( ' വ്യാകരണപാഠങ്ങൾ ' ---കെ. വീ. രാമചന്ദ്രപ്പെ ). ' ക്രിയാവിശേഷണങ്ങൾ ' എങ്ങനെയാണ് ' അവ്യയമായിബ് ഭവിക്കുക ' ? മാറ്റു സമാസങ്ങൾ ഘടകപദങ്ങളുടെ ആർഥികബന്ധങ്ങളെ അവലംബിച്ച് വർഗ് കരിച്ചു. അവ്യയിഭാവനാകട്ടെ, വ്യാകരണസംവർഗത്തെ ആസ്പദമാക്കി വേർതിരിച്ചു കാണിച്ചു. അതാണ് പറ്റിയ കുഴപ്പെ. സമസ്തപദങ്ങളെ രണ്ടുതരത്തിലും വർഗീകരിക്കാം. പക്ഷേ, അവയെ വ്യത്യസ്തവർഗീകരണങ്ങളായിതന്നെ പരിഗണിക്കണം, മലയാളത്തിൽ അവ്യയീഭാവൻ എന്നൊരു സമാസത്തെ വകതിരിച്ചു കാണിക്കുന്നത് സുകരമല്ല.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
