Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78

             ബഹുവ്രീഹി
             ---------

നെൽകൂട്ടം പൊലെ പല അവയവങ്ങളെക്കൊണ്ട പ്രധാനപ്പെട്ട ഒന്നെന്നർത്ഥം ഇത സംസ്കൃതസംബന്ധത്തിൽതന്നെ അധികം പ്രയോഗിക്കുന്നു. ഇതിനു കൂടിയവൻ എന്ന വിശെഷ്യത്തൊടു സംബന്ധം വരും.

ഉദാ:-സൽബുദ്ധിയായ ബാലൻ--നല്ല ബുദ്ധിയൊടുകൂടിയവൻ എന്നർത്ഥം. ദുഷ്ടബുദ്ധി--ദുർബുദ്ധി (ചൊരൻ)--ദുഷ്ടയായി രിക്കുന്ന ബുദ്ധിയൊടുകൂടിയവൻ എന്ന വിഗ്രഹം. ഇതിന്മണ്ണം കലഹപ്രിയൻ. ഇവിടെ കലഹത്തുംകൽ പ്രിയമുള്ളവനെന്ന സപ്തമീസമാസവും ആവാം. ചപലശീലൻ ഇത്യാദി. അധിക പദങ്ങളും ചെർക്കാം: ബഹുചപലശീലൻ--വളരെ ചപലമായിരിക്കുന്ന ശീലത്തൊടു കൂടിയവൻ എന്നു വിഗ്രഹം.

            ദ്വന്ദ്വസമാസം
           ------------

രണ്ടൊ അധികമൊ പദങ്ങൾ സമപ്രധാനങ്ങളാക്കിട്ട ചെർക്കു ന്നതെന്നർത്ഥം.

ഉദ:-പൊൻവെള്ളികൾ--പൊന്നും വെള്ളിയും എന്ന വിഗ്രഹം. ജ്യെഷ്ഠാനുജന്മാർ--ജ്യെഷ്ഠനും അനുജനും എന്നർത്ഥം. പുണ്യ പാപങ്ങൾ, ധർമ്മാർത്ഥകാമങ്ങൾ, രാമലക്ഷ്മണഭരതശത്രു ഘ്നന്മാർ,പൃത്ഥ്വിയപ്തെജൊവായ്പാകാശങ്ങൾ127, സന്ധി വിഗ്രഹയാനാസനദ്വൈധീഭാവസമാശ്രയങ്ങൾ128,രസസൃങ്മാം സമെദൊസ്ഥിമജ്ജശുക്ലങ്ങൾ129 ഇത്യാദി. സന്ദെഹാർത്ഥ സമാസത്തിൽ സംഖ്യകളെയും ദ്വന്ദ്വനിൽ ചെർക്കുന്നു: ആറെഴു വഴിപൊക്കർ--ആറൊ,


127. പൃത്ഥ്വി,അപ്,തേജസ്സ്,വായു,ആകാശം(പഞ്ചഭൂതങ്ങൾ) 128. സന്ധി, വിഗ്രഹം, യാനം,ആസനം, ദ്വൈധീനഭാവം,

    സമാശ്രയം--രാജതന്ത്രത്തിലെ ആറുപായങ്ങൾ.

129. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി,മജ്ജ,

    ശുക്ലം--ശരീരത്തിലുള്ള പദാർഥങ്ങൾ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/90&oldid=162205" എന്ന താളിൽനിന്ന് ശേഖരിച്ചത്