അല്ലയൊ മാതാവെ, രാജാവെ. ഇനാഗമസഹിതം : പിതാവിനെ, രാജാവിനെ. തൽഷിതം മാതാവെ, രാജാവെ കണ്ടു എന്നും ആകാം. പിതാവിൽ, പിതാവിങ്കൽ, രാജാവിൽ, രാജാവിങ്ക്ല് ഇത്യാദി ഊഹിക്കണം ഇതിൽ ദ്വിതീയ ൨-ാം പക്ഷം കവനങ്ങളിലെ അധികം നടപുള്ളു. ഇതുകൾക്കു ബഹുവചനത്തുംകൽ ദ്വിത്വം അന്ത്യാഗമമായിവരും : ഗുക്കൾ, ഗുരുക്കന്മാർ, പിതാക്കൾ, പിതാക്കന്മാർ, രാജാക്കൾ, രാജാക്കന്മാർ ഇത്യാദി. ആദ്യപക്ഷം കവിതയിൽതന്നെ അധികം. മാതൃ, പിതൃ ശബ്ദങ്ങൾക്കു മനുഷ്യരല്ലാത്ത അർത്ഥത്തുംകൽ ബഹുവചനം ഋകാരാന്തത്തിൽതന്നെ വരും : ഏഴു മാതൃകൾ, പിതൃകൾക്ക ശ്രാദ്ധം ഇത്യാദി. ഭ് റാതാവ ഇത്യാദി ഇപ്രകാരം തന്നെ.
ഇനി വ്യഞ്ജനാന്തങ്ങൾ ഉദാഹരിക്കപ്പെടുന്നു.
ഇത പ്രായെണ നപുംസകങ്ങൾ ആകുന്നു. വാക്ക് . സന്ധിയിൽ പറഞ്ഞ ഉ-ആഗമസഹിത:-കൾ : വാക്കുകൾ. ഇനാഗമസഹിതം : വാക്കിനെ, വാക്കുകളെ, വാക്കിനാൽ, വാക്കുകളാൽ ഇത്യാദി. മാപ്പിളമാർ മുതലായ ചിലർക്ക ഔതെപ്പ്, ഇത്താക്ക്, ചെലെസ്സ് ഇത്യാദിയും ആള് ഇത്യാദി ചില നാമങ്ങലും പുരുഷന്മാരെ പറയുന്നതിനാൽ പുല്ലിംഗങ്ങളുള്ളതും ഒന്നുപോലെ തന്നെ. ഔതെപ്പിനെ, ഔതെപ്പുകളെ, ആളിനെ, ആളുകളെ, ആളിൽ, ആളുകളിൽ ഇത്യാദി. അച്ച്കളിൽ : മഞ്ഞ്, മഞ്ഞുകളെ , മഞ്ഞുകളിൽ , കാട, കാടകളെ, വീട്, വീട്ടിൽ, നാട്ടിൽ ഇത്യാദിക്ക ഇകാരാദി പരമായാൽ ദ്വിത്വം കൂടിവരും. കണ്ണ്, കണ്ണുകൾ, വിത്ത്, വിത്തിനെ, വിത്ത്കളെ വിത്തിൽ , തെന് , തെനുകൾ, തെനിൽ, തെനുകളിൽ, മിന്ന്, മിന്നുകളിൽ. ഏപ്പ്, ഏപ്പുകളിൽ, കയ്യ്, കയ്യുകൾ, കാല്, കാലുകൾ, പാവ്, പാവുകൾ, കാശ്, കാശുകൾ, ലെസ്സ്, ലെസ്സുകൾ , വാള്, വാളുകൾ, താഴ്, താഴുകൾ ഇത്യാദി സപ്തമി വിഭക്തികളിലും മുൻപറഞ്ഞ ക്രമംതന്നെ.
ആൽ, കൊണ്ട ഇത്യാദി ഭെദങ്ങളിൽ ഒരുവിധം തന്നെ ചിലർ പറയുന്നു. വ്യഞ്ജനാന്തപുല്ലിംഗവും അല്പഭേദം ഉണ്ട. അതുകൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |