ആദിത്യനെ പറയുന്ന ഭാനുശബ്ദം വിഷ്ണു ഇത്യാദിയും കൊന്തു, ചാത്തു, പപ്പു ഇത്യാദി ഭാഷാശബ്ദങ്ങളും ഇതിന്മണ്ണംതന്നെ. രശ്മിയെ പറയുന്ന ഭാനുശബ്ദം മുൻപറഞ്ഞ പ്രകാർത്തിൽ നവപുംസകലിംഗമാകുന്നു.
ഉകാരാന്തം സ്ത്രിലിംഗം
സുഭ്ര, ഇത്യാദി സംസ്കൃതത്തിൽ ഉകാരന്തമായുള്ളത ഭാഷയിൽ ഉകാരാന്തമായി പറയൂ. അതിനാൽ സുഭ്ര, സുതനു, വരൊരു ഇത്യാദി സംസ്കൃതഭെദങ്ങളൂം മാതു, പൊന്നു ഇത്യാദി ഭാഷയും സ്ത്രീയെ പറയുന്നാകകൊണ്ട സ്ത്രീലിംഗങ്ങളാകുന്നു. ഇതുകൾക്ക രണ്ടവിധം ആവാം. പ്രയൊഗരീതി മുമ്പിൽ പറഞ്ഞതിനാൽ ഉദാഹരണം ചുരുക്കുന്നു.
ഉദാ : സുഭ്രു (സം-ഏ-വാഗമം) ഹെ സൂഭ് റുവെ. ഇനാഗമ സഹിതവും ആവാം : സുഭ്രു വിൽ , സുഭ്രുവിങ്കൽ. ഇതിന്മണ്ണം എല്ലാം ഏകവചനവും രണ്ടുവിധം വരും. സുഭ്രു ക്കൾ, സുഭ്രു മാർ പൊന്നുക്കൾ പൊന്നുമാരെ, സുഭ്രു ക്കളെ സുഭ്രു മാരെ ഇത്യാദി ബഹുവചനവും രണ്ടു വിധം.
വായു, മെരു, ഹനു ഇത്യാദി പുംനപുംസകങ്ങൾക്കും ധെനു, തനു, പാറു, പരു, കുരു ഇത്യാദി സ്ത്രീനപുംസകങ്ങൾക്കും സ്ത്രീലിംഗത്തിൽ പറഞ്ഞവണ്ണം എകവചനം രണ്ടുവിധമാവാം. ബഹുവചനമെല്ലാം മുൻപറഞ്ഞ പക്ഷം തന്നെ: വായു, വായുക്കൾ, വായുവെ, വായ്വിനെ, വായുക്കളെ, വായുക്കളിൽനിന്ന, ഹനുക്കളിൽ, ധെനുകക്കൾ ക്കായികൊണ്ട, പരുവെ, പരുവിനെ, പരുക്കളെ, പരുക്കളിൽ ഇത്യാദി നപുംസക്ത്തിൽ ദ്വിതീയ, പ്രഥമപൊലെ എന്ന മുൻപിൽ എഴുതീട്ടുണ്ട : വായു നീക്കണം. കുരു പൊട്ടിക്കണം, ഗുരുശബ്ദത്തിനും, സംസ്കൃതത്തിൽ ഋകാരാന്തവും ഭാഷയിൽ ആകാരാന്തവും ആയ പിതാ, മാതാ എന്ന ശബ്ദം, രാജാശബ്ദം ഇങ്ങനെ ചിലതുകൾക്കും അല്പം ഭെദമുള്ളത പറയുന്നു. ഗുരുശബ്ദത്തിന ഏകവചനം ശംഭുപൊലെതന്നെ. പിതാവ, മാതാവ, രാജാവ, തൽസഹിതം ഏ ഇത്യാദി സംബോധന, ദ്വിതീയ ഇത്യാദി ഊഹിക്കണം :
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |