താൾ:Kerala Bhasha Vyakaranam 1877.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
തന്നെ എന്നർത്ഥം. ഇത പദാന്തത്തുങ്കലെ വരു -

അതെ വരു; അങ്ങിനയെ ഒള്ളു; വന്നെ തരൂ. 61

അന്ന്, എന്ന്, ഇന്ന് ദിവസകാലപ്രമാണത്തെ പരയുന്നു-

എന്നു തരും. ഏതു ദിവസം തരുമെന്നർത്ഥം62
അന്നു തരാം; ആ കാലമൊ ദിവസമൊ തരാമെന്നർത്ഥം. ഇന്നു തരാം.

അവിടെ, ഇവിടെ, എവിടെ മൂന്നും ഉദ്ദിഷ്ടദെശത്തെ പരയുന്നു-

അവിടെ പാർക്കുന്നു; ഇവിടെ പാർത്താലും; എവിടെ പൊകുന്നു.

ആയാൽ, എംകിൽ രണ്ടും പക്ഷാന്തരത്തെ സൂചിപ്പിക്കുന്നു-

നാളയായാൽ ഞാൻ തന്നെ വരാം; മറ്റന്നാൾ ആയാൽ മകനെ അയക്കാം.
നാളെ എങ്കിൽ പലിശ കൂടാതെ തരാം.
ഒരു മാസം കഴിഞ്ഞെങ്കിൽ പലിശകൂടിത്തരാം.

ഏതാനും കൊറെ എന്നർത്ഥം-

ഏതാനും നെല്ല് കിട്ടി.


61. ഇതിനു് മുമ്പുദാഹരിച്ച 'ഉ'-വിണോടു് ചേർത്തു പറയേണ്ടിയിരുന്നു. 59-അം അടിക്കുറിപ്പു് നോക്കുക.

62. 'എന്നു്' എന്നതിന്റെ 'ഏതു ദിവസം' എന്ന അർഥത്തിലുള്ള പ്രയോഗത്തെക്കുറിച്ചു് മുമ്പു് പ്രസ്താവിച്ചു കഴിഞ്ഞു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/38&oldid=162147" എന്ന താളിൽനിന്ന് ശേഖരിച്ചത്