Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160

 ഇതിൽ രണ്ടു പാദത്തിൽ ലഘു വന്നു.  ' സുഭക്തിഭാഗ്യം ' എന്നാക്കി
 യാൽ മൂന്നും ലഘുവാകും.  '  നന്നായ ഭൊജ്യങ്ങളെന്നാക്കിയാൽഒരു
പാദത്തിൽ മാത്രം ലഘു വരും. മൂന്നു വിധം പ്രയൊഗിക്കാം.
            (൧൮)  സ്യാദിന്ദ്രവംശാക്ഷമിന്ദ്രവജ്രയൊ---
                      ടൊപ്പിച്ചു പത്തും ലഘു ഗുർവ്വതഃ പരം
                      പാദാദിയെല്ലാം ലഘുവർണ്ണമാക്കിയാൽ
                      വംശസ്ഥമാകുന്നിതുതന്നെ നിശ്ചയം  214
 ഇന്ദ്രവജ്രയിലെപൊലെ ഒന്നുമുതൽപത്തക്ഷരവുംഅതിന്റെശെഷം
 ഒരു ലഘുവും പിന്നെ ഒരു ഗുരുവുംചെർത്താൽപാദത്തിൽപന്ത്രണ്ട
 ക്ഷരമാക്കിയാൽ‌ അതിന്ന ഇന്ദ്രവംശയെന്ന പെരുവരും.ഇന്ദ്രവംശ
 യിലെ നാലു പർദങ്ങളുടെയും ആദി ലഘ്വക്ഷരമാക്കി 
 പ്രയൊഗിച്ചാൽ ആ വൃത്തത്തിന്ന വംശസ്ഥമെന്നു പെരു വരും.
          (൧൯)  ആദ്യദ്വയം പുനരപി നാലുമൊൻപതും
                    ഗുർവ്വക്ഷരം യതി പതിനൊന്നുമന്ത്യവും
                    നാലിങ്കലും യതി നവമെ ച ചെയ്തിലും
                    നാമം വരുന്നതിന്ന തദാ പ്രഭാവതീ
പ്രഭാവതി 215  എന്ന പെര. ശെഷം സ്പഷ്ടം.
       (൨0)   മൂന്നാദ്യം ഗുരു ദശമാഷ്ടമാന്ത്യയുഗ്മം
                പാദാനാമപി ഗുരുവർണ്ണമാകമെകിൽ
                മൂന്നിന്നും തദൻ ച പത്തിനുഞ്ച
                വായ്പും ശ്ലൊകത്തിൽ ഭവതി യതി പ്രഫർഷണീസം
സ്പഷ്ടം. ഇനി ഉദാഹരണമായിട്ട ലക്ഷണഷ്ലൊകം പറയുന്നില്ലാ.
അനുഷ്ടുപ് വൃത്തംകൊണ്ട ലക്ഷണവും പ്രത്യെകം ഉദാഹരണവും 
എഴുതുന്നു.     

     214.  ' കേളിന്ദ്രവംശം തരുജങ്ങൾ രേഹവും '  ജതങ്ങൾ  വംശസ്ഥമതാം ജരങ്ങളും ---- ' വൃത്തമജ്ഞരി. '
    215.  ഈ വൃത്തം വത്തമഞ്ജരി ' യിൽ കൊടുത്തിട്ടില്ല. ' ത്രിച്ഛി

ന്നതം സേജഗമായ് പ്രഭാവതീ ' എന്ന് ലക്ഷണം ചെയ്യാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/172&oldid=162116" എന്ന താളിൽനിന്ന് ശേഖരിച്ചത്