ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
161
(൨൧) ആദ്യാന്തയൊ ദ്വയം പാടെ നാലെട്ടെകാദശങ്ങളും വസന്തതിലകത്തിന്ന ഗുരുവൎണ്ണം ചതുർദശ
പാദത്തിൽ പതിന്നാലക്ഷരങ്ങളും അതിൽ ആദി രണ്ടും ഒടുക്കം രണ്ടും നാലാമതും എട്ടാമതും പതിനൊന്നാമതും അക്ഷരങ്ങൾ ഗുരുവായാൽ വസന്തതിലകമെന്ന പെരുള്ള വൃത്തമാകുമെന്നൎത്ഥം
ഉദാഹരണം-
- ബുദ്ധിക്കു ജാഡ്യമൊഴിയും പരിതൊഷമെറും
- വർദ്ധിച്ച കീർത്തി വിശദം ധരയിൽ പരക്കും
- മാനിക്കുമെറെയറിവുള്ള ജനങ്ങളെങ്ങും
- നാനാധനം സുലഭമാമറിവുള്ള വന്ന
- ഉത്സാഹമുള്ള പുരുഷന്ന സുഖം ലഭിക്കും
- ദൈവത്തിനെ പഴി വൃഥാ പറയും ജഡന്മാർ
- ദൈവത്തിലാദരവു ചെയ്തു തുടർന്നുകൊണ്ടാൽ
- സർവം ലഭിക്കുമൊരെടം ലഭിയായ്കിലെന്ത
(൨൨)
- ആദിയും ദശമവും
- പതിമ്മൂന്നാമതു ലഘു
- പാടെ വൎണ്ണം പഞ്ചദശ
- ശാലിനിക്കിതി ലക്ഷണം 918
സപ്ഷ്ടം ഉദാഹരണം-
- ഒരുവനിലുളവാകും കീൎത്തി പാരിൽ പരന്നാ-
- ലുരുതരപരിതൊഷം സർവലൊകൎക്കുമുണ്ടാം
- പരിചയമതുമൂലം ദുരഗന്മാൎക്കുമാകും
- ധരണിപനവനെതാൻ കാണ്മതിന്നാഗ്രഹിക്കും.
216. ഇത് പ്രസിദ്ധമായ മാലിനിവൃത്തംതന്നെ. 'നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്' എന്ന് 'വൃത്ത്മഞ്ജരി' ലക്ഷണം. 'വൃത്തമഞ്ജരി' യിലെ ശാലിനി മറ്റൊന്നാണു. 'നാലേഴായ് മം ശാലിനീ തം തഗംഗം' എന്ന് ലക്ഷണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |