താൾ:Kerala Bhasha Vyakaranam 1877.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                   159
       (൧൬) ഒന്നു മൂന്നു പുനരെഴുമൊമ്പതൊ--
           ടന്ത്യവും ഗുരു ബവിക്കുമെങ്കിലൊ
           പെരതിന്നു നിയതം രഥൊദ്ധതാ
           സ്വാഗതയ്ക്കു മറിപത്തുമൊമ്പതും
ഇതിൽ രണ്ട് വൃത്തലക്ഷണംസംഗ്രഹിച്ചിട്ടുണ്ടന്നറിയണം.രഥൊദ്ധ
തയെന്നും സ്വാഗതയെന്നും പെരാകുന്നു. 0രം ശ്ലൊകം രഥൊദ്ധത
യുടെ ഉദാഹരണമാകുന്നു. മറിയെന്ന പറയുകകൊണ്ട സ്വാഗതയ്ക്കു
പത്താമക്ഷരം ഗുരുവും ഒമ്പതാമക്ഷരം ലഘുവുമാക്കി മറിക്കണ
മെന്നർത്ഥം. സ്വാഗതയ്ക്കു ഉദാഹരണം---
          ദ്വെഷമുള്ളി ലൊരുവന്നു കലർന്നാ---
          ലെഷണിക്കു തുനിയുന്നതു മൊഷം
          ഭൂഷണം പരയുമെന്നു വിശെഷാൽ
           ശെഷമുള്ള വരകത്തുമശെഷം
   (൧൭)  മൂന്നാറുമെഴും നവപഞ്ചപാദെ
         ലഘ്വക്ഷരം ചെരുകിലിന്ദ്രവജ്രം
         ലഘ്വക്ഷരം പാദവതുഷ്ടയാദ്യെ
         സ്വെച്ഛക്ക ചെർക്കാമിതിലന്ന്യ പക്ഷെ
 ഇന്ദ്രവജ്രാ എന്നു പെരാകുന്നു. ഇന്ദ്രവജ്രയിൽ നാലു പാദങ്ങളിലും
 ആദ്യവർണ്ണങ്ങളിൽവച്ചു ഒന്നിന്നൊ രണ്ടിനൊ മൂന്നിന്നൊ ഇച്ഛ
 പൊലെ ലഘ്വക്ഷരമാക്കിയും പ്രയൊഗിക്കാമെന്നു ഒരു 
 പക്ഷമുണ്ട.സംസ്കൃതവൃത്ത ലക്ഷണത്തിൽ അതിന്ന പ്രത്യെകം 
 പെരുമുണ്ട്. 212
 ഉദാഹരണം -----
       മനൊജ്ഞഭൊഗ്യങ്ങൾ നിരത്തിയാലും 
       ഭുക്തിക്ക ഭാഗ്യം പുനരൊന്നു വെറെ
       ഭെകൌഘലീലാ കമലാമൃതത്തെ
       മുദാ ഭുജിക്കുന്നു വനാളി വർഗ്ഗം. 213
------------------------------------------------------------------------------------
   212.  ലഘ്വക്ഷരമാക്കിയാൽ , ആ പദം 
        ഉപേന്ദ്രവജ്രയാണല്ലൊ. 
   213.  ഉപജാതി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/171&oldid=162115" എന്ന താളിൽനിന്ന് ശേഖരിച്ചത്