ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
157
0രം അനുഷ്ടുപ്പഛന്ദസ്സിനെ ഇവിടെ വൃത്തമെന്നു പറയുന്നു.ഇതിൽ
തന്നെ പല ഭെദങ്ങളും പ്രത്യെകം പെരുകളും സംസൃതവൃത്തലക്ഷ ണത്തിൽ കാണും. ഇവിടെ നന്നെ ചുരുക്കത്തിലാകകൊണ്ടു എല്ലാത്തിനും അനുഷ്ടുപ്പ എന്ന ഒരു പെരുതന്നെ പറയപ്പെട്ടു എംകിലും ഭെദസ്വരൂപം അറിയാനായിക്കൊണ്ട ചിലത എഴുതുന്നു. ഒരു പാദത്തിൽ ആറൊളം ലഘുക്കൾ ചെർച്ചപൊലെ വസ്ക്കാം. അതിലെധികം ഭംഗിയില്ലെന്നർത്ഥം. ഒന്നു നാലഞ്ചന്ത്യങ്ങളെ ഗുരുവാക്കി നാലു പാദങ്ങളും ചെർക്കാം. ഉദാഹരണം----
വിദ്യകളിൽ ബുദ്ധി വരാൻ പദൃഗണം കെൾക്ക ഗുണം ഹൃദ്യമതിന്നർത്ഥരസം സ്വാദ്യതരം ബാലഗണൈ. 206
പാദങ്ങളിൽ യുഗ് മാക്ഷരം ഗുരുവാക്കീട്ടുമാവാം. ഉദാഹരണം------
പഠിച്ച പുസ്തകങ്ങളെ പരീക്ഷയിൽ ജയിക്കണം പെരുത്തു നല്ല കീർത്തിയെ വരുത്തുമാശു വിദ്യകൾ. 207
എല്ലാം ഗുരുവാക്കീട്ടുമാവാം. ഉദാഹരണം-----
നെരെ നിന്നാലൊരൊ കാര്യം സാധിച്ചീടാം ഇഷ്ടംപൊലെ നെരില്ലാഞ്ഞാലാർക്കും പൊരാ സാരം കെൾപ്പിൻ ബാലന്മാരെ 208
ഓരൊ പദങ്ങളിൽ ഗുരുലഘുക്കൾക്ക വ്യത്യാസമാക്കിയും ചെർക്കാം. 209
206. 'വൃത്തമഞ്ജരി'യിലെ മാണവകം 207. 'വൃത്തമഞ് ജരി'യിലെ പ്രമാണികം. 208. 'വൃത്തമഞ് ജരി'യിലെ വിദ്യുന്മാലാ. 209. 'വൃത്തമഞ് ജരി' യിലെ 37-ാം കാരിക നോക്കുക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |