ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
155
ങ്ങളുണ്ട. അതിൽ മാത്രകളെ പ്രമാണിച്ചു പറയുന്ന വൃത്തങ്ങൾ മാത്രാവൃത്തങ്ങൾ എന്നർത്ഥം. അതാത വൃത്തലക്ഷണശ്ലൊകങ്ങൾ തന്നെ ആ ലക്ഷണങ്ങൾക്ക ഉദാഹരണമായിരിക്കും. മിക്കതും എന്നു പറഞ്ഞതുകൊണ്ടു രണ്ടൊ അധികമൊ ലക്ഷണം ഒരു ശ്ലൊകത്തിൽ പറയുന്നടത്ത ആ ലക്ഷണം പ്രധാനത്തിന്ന ഉദാഹരണമാവും. ശെഷത്തെ ഊഹിക്കണമെന്ന താല്പര്യം.
(൯) ഒന്നും മൂന്നും പാദം ദ്വാദശമാത്രാപ്രമാണമായിട്ടും രണ്ടിൽ പതിനെട്ടായി പതിനഞ്ചന്ത്യെ ച മാത്രായ്യം. 201
ശ്ലൊകത്തിന്റെ ഒന്നാം പാദവും മൂന്നാം പാദവും പന്ത്രണ്ടു മാത്ര
കൊണ്ടും രണ്ടാം പാദം പതിനെട്ട മാത്രകൊണ്ടും നാലാം പാദം പതിനഞ്ച മാത്രകൊണ്ടും ചെയ്താൽ ആ ശ്ലോകത്തിന്റെ വൃത്ത ത്തിന്ന ആർയ്യാ എന്നു പെരാകുന്നു. എന്ന താല്പർയ്യം. ഇതിന്മണ്ണം ശെഷമുള്ള ശ്ലൊകങ്ങളിലും പെരുകളും സംബന്ധവും ഊഹിക്കണം. oരം ശ്ലൊകംതന്നെ ഉദാഹരണം.
(൧0) ആർയ്യാപൂർവ്വാർദ്ധസമരം കല്പിതമായെങ്കിലുംത്തരാർദ്ധഞ്ച ഭാഷാശ്ലൊകങ്ങളിലും ചെർത്തീടാം ഗീത എന്നതിൻ നാമം. 202
സ്പഷ്ടം ഇതിൽ പൂർവ്വാദ്ധാന്ത്യമായ ചകാരം ലഘുവെംകിലും ' പാദാ ന്ത്യമിഷ്ടവൽ എന്ന പറഞ്ഞതിന്ന ഉദാഹരണമാകകൊണ്ടു ഗുരു ഫലം കല്പിക്കാം.
(൧൧) ആർയ്യൊത്തരാദ്ധ സദൃശം ശ്ലൊകെ പൂർവ്വാർദ്ധവും ചെയ്താൽ
201. ' വൃത്തമഞ്ജരി ' യിലെ ആര്യം. 202. ' വൃത്തമഞ്ജരി ' യിലെ ഗീതി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |