144
ണമെന്ന അഭിമാനം ഹെതുവായിട്ടു എന്നു വിചാരിക്കാം ബഹുവെഗ
ത്തൊചെ ഓടി. അപ്പൊൾ ഞാൻ ലകാൻ ഇരുന്ന കാര്യം ചമ്മയിട്ടി
രുന്ന കാര്യം മുറുക്കിപ്പിടിച്ച കൊറെ പൊക്കി കയ്യിന്റെ മുട്ടു രണ്ടും
അസാരം അകത്തി അല്പം മുമ്പൊട്ടു ചാഞ്ഞു ആയമായിരുന്നു.
കാലിന്റെ വണ്ണയെ കുതിരയുടെ ഉദരപാർശ്വത്തിൽ നല്ലവണ്ണം
ആഗ്ലെഷിച്ച ഉത്സാഹം കൊടുത്തിരുന്നു. ശരീരത്തിന്ന സുഖകര
മായ എളക്കവും മൃദുവായ കാറ്റിന്റെ സുഖവും ഉണ്ടായിരുന്നു. കുതിര
ക്കാരനെ നൊക്കിയപ്പൊൾ അവൻ പിന്നാക്കം ഓടുന്നു എന്നു
തൊന്നി. പർശ്വങ്ങളിലുള്ള മരങ്ങൾ കൂട്ടത്തൊടെ തിരിയുന്നത
കണ്ടു. മുൻപിൽ ദൂരത്തിൽ കാണുന്നത കുറ്റിയൊ മനുഷ്യനൊ
എന്നു വിചാരം ആരംഭിച്ചപ്പൊൾതന്നെ അയാൾ പൊകവണ്ടിയിൽ
വരുന്നതപൊലെ അടുക്കൽ കാണപ്പെട്ടു.കാലംകമത്തിയതുപൊലെ
അകലെ ചെറുതായി കണ്ടത നിമെഷംകൊണ്ട വലിയ കുന്നായി
അടുക്കൽ കണ്ടു. അപ്പൊൾ കുതിരയുടെ വെഗവും എന്റെ സന്തൊ
ഷവുംകൂടി വർദ്ധിച്ചവന്നതിനെ രണ്ടിനും കച്ചെരിവാതുക്കലാളും
ക്ഷണാദ്ധമെ വളർച്ചയുണ്ടായൊള്ളു. ഇങ്ങനെ വെഗഗുണസ്വഭാവം
കണ്ടു. അനന്തരം കച്ചെരിയിൽ ചെന്നപ്പൊൾ ഒരു വിസ്താരം
തുടങ്ങി. അതിൽ ഒരു സാക്ഷിക്ക ഒരു വെശ്യയെ ഹാജരാക്കിയി
രുന്നു. അവളുടെ വരവും നല്ല നെരംപൊക്കുതന്നെ. അവളുടെ തല
മൂടി മിനുക്കികെട്ടി ഒരു വശത്തെക്കായിരുന്നു. ചില മുല്ലമാലകളെ അലങ്കരിക്കപ്പെട്ടിരുന്നു. കണ്ണും പര്യവും ലെശായി മാഷികൊണഅടും ചുണ്ട അധികമായി ചുവപ്പുകൊണ്ടും അലങ്കരിക്കപ്പെട്ടിരുന്നു. ഇത മൂന്നിനും ഒട്ടും അനദ്ധ്യായം കൂടാതെ പല വ്യാപാരങ്ങൾ ഉണ്ടായി. ഗാംഭീര്യമൊ മത്സരമൊ സ്റ്റെഫമൊ അനുരാഗമൊ ഗർവൊ കൊഞ്ഞനം കാട്ടുകയൊ പിന്നെയെന്തെല്ലാമൊ മാറിമാറി നടിച്ചിരുന്നു. തിലകം, മൂക്കുത്തി, തോട മുതലായി ചില അലങ്കാരങ്ങളുണ്ടായിരുന്നതിലും തലയിലും സ്തനാഛാദനത്തിലും കൂടക്കൂട്ടെ രണ്ടു കാര്യം മാറ്റിമാറ്റി നടത്തിയിരുന്നു നടക്കുപൊൾ താളം ചവുട്ടുന്നവരെപ്പൊലെ കാല് സംപ്രദായമായി വയ്ക്കയും രണ്ട് തൊളും പാർശ്വങ്ങളിലെക്ക ചെരിക്കുകയും ആയിരുന്നു. അത കണ്ടാൽ സ്തനത്തിന്റെ ഭാരം നിമിത്തം കാലൂന്നാത്ത പാർശ്വത്തുള്ള സ്തനം വീണുപൊവാതെ തൊൾ പൊക്കിപിടിക്കയൊ എന്നു തൊന്നും. പല്ല കൊറെശ്ശെ കാണിച്ച അസംബന്ധമായി കൊറെശ്ശെ ചിറിക്കയുമുണ്ടായിരുന്നു. അപ്പഴത്തെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |