Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

143

കെൾക്കുകയും ചെയ്യുന്നു. അപ്പൊൾ ഇനിക്കണ്ടായ സന്തൊഷം ഇന്നും മനസ്സിൽ പൂർമായിരിക്കുന്നു. ഇനി ഒരിക്കൽ കാണുമ്പൊൽ അറിവിക്കാനുള്ള സന്തൊഷവാക്കുകൾ എന്റെ നാക്കിൽ നിരത്തി ഹാജരാക്കിയിരിക്കുന്നു. ഭാവി പ്രത്യക്ഷം : നാളത്തെ സഭയുടെ രസം ഞാൻ ഇപ്പൊൾതന്നെ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ഭയത്തും കൽ ഭൂതാ ഉദാ : ആ മൂർഖൻ സഭയിൽവച്ച ഭൊഷ്ക്കു പറഞ്ഞ പ്പൊൾ ഉണ്ടായ അവമാനഭയം ഇപ്പൊഴും മനസ്സിനെ ദഹിപ്പിക്കുന്നു. ഭാവിപ്രത്യക്ഷം : oരം മാസം ഒടുക്കം ഉണ്ടാവാനുള്ള വിചാരണയ്ക്ക കച്ചെരിയിൽ പൊകുമ്പൊൾ ഉണ്ടാവുന്ന അയാളുടെ അസത്യവാദം എന്നെ ഇപ്പൊൾതന്നെ ജ്വലിപ്പിക്കുന്നു. ഇത്യാദി സ്പഷ്ടം തന്നെ.

                            (൧൮) സ്വഭാവൊക്തി 
                             ---------------------------
     ഇത ജാതിസ്വഭാവത്തെയൊ ഗുണസ്വഭാവത്തൊയൊ കാലാദി

സ്വഭാവത്തെയൊ അനുളവം വരാൻ തക്കവണ്ണം വർണ്ണിക്കുകയാകുന്നു.

    ഉദാ  : ഒരുദ്യൊഗസ്ഥൻ പറയുന്നു --- ഞാൻ ഇന്നലെ കച്ചെരിച്ച

പൊകുംപഴും പൊയിട്ടും ചില നെരംപൊക്കുകൾ കണ്ടു. അത പറയാം. വഴിയിൽ കുതിരപ്പുറത്തിരിക്കുമ്പൊൾ ഒരു കാട്ടുമാൻ കൂട്ടത്തിൽനിന്ന വെർപ്പെട്ടപ്പൊൾ കുതിര കുറെ അടുത്തു.ആ സമയംമാൻ ബഹുവെഗത്തൊടെഅഞ്ചാറുചാടി ദൂരെചെന്നകഴുത്തൻ തിരിച്ച ഇങ്ങൊട്ടു നൊക്കി. അപ്പൊൾ അതിന്റെ ചെവി മെപ്പൊട്ടു പൊക്കി എളക്കാതെ സകല ശബ്ദങ്ങളുടെയും സൂക്ഷ്മജ്ഞാനത്തിംകൽ ജാഗ്രതയായിരിന്നു. വാല കീഴ് പൊട്ടതറ്റും പൃഷ്ഠം കുറെ കുനിഞ്ഞും ഓടാൻ ഹാജരായ നിലയായിരുന്നു. കുതിരയുടെ കൊളമ്പിന്റെ ശബ്ദംകൊണ്ടു കൊറെ കൊറെ ഞെട്ടിയിരുന്നു. കണ്ണ് എന്നിലും കുതിരയിലും മാൻകൂട്ടത്തിലും പിന്നെ എവിടെയെല്ലാമൊട ഓടിക്കൊണ്ടിരുന്നു. അതിന്റെ വായിൽ പാതി കടിച്ച കുറെ പുല്ലും ഉണ്ടായിരുന്നു. ആ മാനിന്റെ വർണ്ണസ സന്ദര്യവും വലരെ കുതുഫലമായ ഭയാവലൊകനവും കണ്ട ഞാൻ ദയാപൂർവ്വ കവിസ്മയത്തൊടുകൂടി കൊറെനെരം കുതിരയെ അനക്കാതെ നിറുത്തിയിരുന്നു. ഇങ്ങനെ ഹരിണജാതിസ്വഭാവം കണ്ടപിന്നെ മണിയായിപ്പൊയി. കച്ചെരി യിൽ പൊവാൻ വൈകിയെന്ന വിചാരിച്ച ലകാൻ ഇളക്കിവിട്ടു. അപ്പൊൾ ആ കുതിര മുൻപിൽ കണ്ട മാനിന്റെ വെഗത്തെ ജയിക്ക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/155&oldid=162099" എന്ന താളിൽനിന്ന് ശേഖരിച്ചത്