Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

145

  ദന്തപ്രഭയില്ലെങ്കിൽ തലമുടിയുടെ കാറുപ്പകൊണ്ട കച്ചെരിയിൽ 
  ഇരുട്ടു വ്യാപിക്കുമൊ എന്ന വിചാരിച്ച 'ട്ടായിരിക്കാം അങ്ങിനെ 
  ചെയ്യുന്നത. എന്തിനു വളരെ പറയുന്നു, കാച്ചെരികാറരും 
  സാക്ഷിക്കാറരും കക്ഷിക്കാറരും അപ്പൊൾ പ്രകൃതം 
  മറന്നുപൊയി. ഇങ്ങനെ യവനസ്വഭാവം കണ്ടു 184 
  ഇതകൊണ്ടാണ്  ഇന്നലെ നല്ല നേരം പൊക്കായിരുന്നു എന്നു 
  പറഞ്ഞത. ഇതിന്മണ്ണം സന്ധ്യാദി ദിവ സാംശങ്ങളെയും വർഷാദി
  ഋതുക്കളെയും വർണ്ണിച്ചാൽ കാലസ്വഭാവ വർണ്ണനമാകും.


                                                  185
                          (൧൯)   പുനരുക്തി   
                          ---------------------------
         ഇത അനുഭൂതമായിരിക്കുന്ന ശബ്ദുാർത്ഥത്തെ പ്രസിദ്ധഗുണ  പ്രകാശത്തിനായികൊണ്ട പിന്നെയും പറയുകയാകുന്നു.
         ഉദാ  :   പഞ്ചമസ്വരം പ്രകാശിക്കണ്ട കാലത്ത കൊകിലം 

കൊകിലമായിരിക്കും. ഇവിടെ കുയിലെന്ന പക്ഷിക്ക കൊകിലത്വം അനുഭൂതമായിരിക്കുമ്പൊൾ പഞ്ചമസ്വരത്തിങ്കൽ കുയിലിന പ്രസിദ്ധമായിരിക്കുന്ന ഗുണം പ്രകാശിക്കുമൊന്ന പറയെണ്ടതിന്ന കൊകില മാകുമെന്ന പുനരുക്തി അലങ്കാരമാകുന്നു. സമസ്യാപൂരണത്തുങ്കൽ കാളിദാസരു കാളിദാസരുതന്നെ. ഇതിന്മണ്ണം മഹാരാജാവിനൊട യുദ്ധത്തിന വരുന്നവർക്കു ദളവാ രാമയ്യൻ രാമയ്യൻതന്നെ. പ്രസിദ്ധ മായിരിക്കുന്ന ശൌയ്യഗുണം പ്രകാശിക്കുമൊന്നർത്ഥം. പൂജപ്പുരയിൽ അമ്പു ചാർത്താൻ ഉള്ള എഴുന്നള്ളത്ത എഴുന്നള്ളത്തന്നു പറയണം. 186


   184,   അറുമുഷിപ്പനായ ഈ വർണ്ണ അലങ്കാരമെന്ന സങ്കല്പത്തിനു എതിരാണ്.  ഏതെങ്കിലുമൊന്നിനെ വിശദമായി വിവരിച്ചാൽ സ്വഭാവോക്തിയാകും എന്ന തെറ്റിദ്ധാരണയാണ് ഗ്രന്ഥകാരനെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്.
 185,  പുനരുക്തി ' ദോഷ ' വുമാണ്. ' പ്രസിദ്ധഗുണപ്രകാശത്തിനായി കൊണ്ട് '   ആവർത്തനം നടത്തുമ്പോൾ ആലങ്കാരികത്വം ഉണ്ടാവുമെന്ന്  വിവക്ഷ.
 186,  ഉദാഹരണങ്ങളിലെല്ലാം  അലങ്കാരമുണ്ടെന്ന്  കല്പിത്തുന്നതു 

ബുദ്ധിമുട്ടാണ്. ഇവയെല്ലാം അർത്ഥാന്തരസംക്രമിതവാച്യധ്വനിയിൽ ഉൾപ്പെടുന്നു എന്നും പറയാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/157&oldid=162101" എന്ന താളിൽനിന്ന് ശേഖരിച്ചത്