ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
137
ക്കാൻ വെള്ളം വിരൊധമെന്നും വെള്ള നെർയ്യതിന്ന കര വെണ്ട എന്നും താല്പര്യം. ഇതിന്മണ്ണം ആലപ്പുഴക്ക വടക്കെന്നുള്ള വാക്കിന്ന, ടിക്കിന വടക്കെന്നും ആല എന്ന പറയുന്ന വൃക്ഷം ചൂണ്ടികാട്ടിയ പുഴക്കു വടക്കെന്നും തൊന്നുന്നു. ഇങ്ങനെയുള്ള ശ്ലെഷാലംകാരം സംസ്കൃതത്തിൽ പല അലങ്കാരങ്ങൾക്കും സഹായമായിരിക്കും. ഭാഷയിൽ ദുർല്ലമോകകൊണ്ട ശ്ലെഷമുള്ളടത്ത അതുതന്നെ പ്രധാനമെന്ന വിചാരിക്കുന്നു. മറ്റും പല വിധത്തിൽ പ്രയൊഗിക്കാം.
(൮) വിഷയം ------------ വ്യാപാരം ശരിയല്ലാ എന്ന ഭംഗിയിൽ പറയുന്ന വാക്കെ ന്നർത്ഥം.
ഉദാ : ബഹുവിസ്താരമുള്ള സൂര്യവംശം എവിടെ, അല്പവസ്തുക്ക ലിൽ പ്രവെശിക്കാനും ശക്തി കൊറയുന്ന എന്റെ ബുദ്ധി എവിടെ, എന്ന കാളിദാസൻ ' രഘ വംശ 'ത്തിൽ പറയുന്നു. ഇവിടെ വലിയ വംശത്തെ പറയാൻ ആരംഭിക്കുന്നത ശരിയല്ലെന്നു വിനയം ഹെതു വായിട്ട ഭംഗിയിൽ വാക്യഭെദംകൊണ്ട പറയുന്നു. ഇതിന്മണ്ണം രാജാ വിന്റെ കരത്തിലിരിക്കുന്ന വാള വെലുവെളെയുള്ള കിർത്തികളെ ജനി പ്പിക്കുന്നു. 0രം പുരുഷൻ രക്ഷിക്കാനായി അധികാരം വരങ്ങീട്ടു പ്രജകളെ ഭക്ഷിക്കുന്നു. ഇത്യാദികളിലും ശരിയല്ലാത്ത വ്യാപാര മെന്നുള്ള അർത്ഥം സംബന്ധിക്കുകകൊണ്ട വിഷമാലംകാരലക്ഷണം ചെർക്കാം.
(൯) സൂചകം ----------------
പ്രയൊഗിക്കുന്ന വാക്കുകളിലെ വിശെഷണാമികളെക്കൊണ്ട വെറെ അഭിപ്രായത്തെ സൂചിപ്പിക്കുന്നതെന്നർത്ഥം.
ഉദാ : ചന്ദ്രചൂഡൻ എന്റെ സന്താപത്തെ കളയണം. ഇവിടെ താപനാശത്തിന്ന ചന്ദ്രൻ ഉണ്ടാകകൊണ്ട എളുപ്പമെന്നുള്ള അഭി പ്രായം സൂചിപ്പിക്കുന്നു. രാജാവിന്റെ ഗുണങ്ങളെ എണ്ണുന്നതിന്ന ഞാൻ അനന്തനല്ലാ. ഇവിടെ രണ്ടായിരം നാക്കണ്ടെങ്കിൽ കഴിയു എന്ന സൂചിപ്പിച്ചു. നീയെന്നെ ഉപെക്ഷിച്ചെങ്കിൽ ഞാൻ അവമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |