നത്തൊടെ നടക്കാണ്ടിരിക്കാൻ നൊക്കുകയെ ഒള്ളു. ജീവിച്ചിരിക്കാൻ പാടില്ലെന്ന അഭിപ്രായം സൂചൈപ്പിക്കുന്നു. തൃണത്രഭക്തനാമമെന്നെ കാമദെവൻ ഭയപ്പെടും. ഇവിടെ തൃണയെ ശബ്ദംകൊണ്ട കാമനെ ദഹിപ്പിച്ചവൻ എന്നർത്ഥം സൂചിപ്പിക്കുന്നു. വെശ്യയുടെ ദഹത്തിന്റെയും വാക്കിന്റെയും മാർദ്രവം മനസ്സിൽ അല്പമെങ്കിലും സംബന്ധിക്കരുതയൊ. കഠിനമനസ്സ ഒന്നിച്ചിരിയ്ക്കണ്ടതല്ലെന്ന അഭിപ്രായം സൂചിപ്പിക്കുന്നു.
(൧) ന്യൂനാതിരെകൊക്തി
ഇത ഉപമെയത്തിന്ന ഉൽകൃഷ്ടാവസ്തുവിനെക്കാൾ കുറവൊ ആധിക്യമൊ വർണ്ണീക്കുന്നടത്ത വരുന്നു.
ഉദാ : സൽഗുരു സല്പാത്രത്തിലെക്ക മാത്രമെ കൊടുക്കു എന്നു കല്പവൃക്ഷത്തെക്കാൾ ന്യൂനതയെ പ്രാപിക്കുന്നു; കല്പകവൃക്ഷം ചൊദിച്ചവർക്കല്ലാതെ കൊടുക്കുന്നില്ലെന്നു. ൟ മഹാരാജാവിനെകാൾ കൊറവൊടു കൂടിയിരിക്കുന്നു ദുർജ്ജനവചനം; ദുരസ്ഥന്മാരെ കൂടി ബാധിക്കുമെന്നു. കാളകൂടത്തെക്കാൾ അധിക ശക്തിയുള്ളതാകുന്നു വിദ്യാധനം. ചിലവിടുന്നെടത്തൊളം വർദ്ധിക്കുന്നതാകകൊണ്ട അന്ന്യധനത്തെക്കാൾ വിശെഷമാകുന്നു. രാജസഭാ മൂർഖന്മാരൊടുകൂടാതെ അധികം ശൊഭിക്കുന്നു. വിദ്യാ വിനയത്തൊടു ചെർന്നതിനാൽ നന്നെ പ്രകാശിക്കുന്നു. ഇത്യാദികളിലും ന്യൂനാതിരെകൊക്തി സംഭവിക്കുന്നു. സസ്കൃതരീത്യാ ഉള്ള വിനൊക്ത്യാദികളും ഇതിൽ അന്തർഭവിച്ചിരിക്കുന്നു.
(൧൧) അപ്രകൃതവർണ്ണനം
പ്രകൃതത്തെ തൊന്നിക്കാന്തക്കവണ്ണം അപ്രകൃതാർത്ഥത്തെ വർണ്ണിക്കുക എന്നർത്ഥം.
179. പരികരം, സംഭാവനൻ, കാവ്യലിംഗം, വിശേഷോക്തി എന്നിവയെല്ലാം 'സൂചക'ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
180. അപ്രസ്തുതപ്രശംസ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |