136
ഉദാ: ഒരാൾ ഗംഗയോടു പറയുന്നു: അല്ലെയൊ ഗംഗദെവി അങ്ങക്ക് വകതിരിവ് കുറെയെങ്കിലും ഇല്ലാ. എന്തെന്നാൽ നരകയോഗ്യന്മാരായ പാപികൾ വന്ന് ഗംഗാസ്നാനൻ ചെയ്താൽ അവരെയും സ്വർഗ്ഗത്തിലാക്കു സുഖിപ്പിക്കുന്നു‘ എന്നു പറഞ്ഞപ്പോൾ വക്കുകൊണ്ടുള്ള നിന്ദാ, അർത്ഥാൽ, സർവ്വപാപനാശത്തെ ചെയ്ത് സ്വർഗ്ഗപ്രാപ്തി യോഗ്യമായിരിക്കുന്ന പുണ്യത്തെ കൊറ്റുക്കുന്നു എന്ന സ്തുതി തോന്നുന്നു. ം ർ ം രാജാവ് ഒട്ടും ആശ്രിതവാൽസല്യം കൂടാതെ തന്നെ ചിരകാലം ആശ്രയിച്ചിരിക്കുന്ന ശ്രീഭഗവതിയെ യൊഗ്യന്മാരുടെ ഗ്രഹത്തിലെക്ക് അയയ്ക്കുന്നു. ഇവിടെ നിർദ്ദയത്വനിന്ദകൊണ്ട് സല്പ്പാത്രങ്ങളിൽ നിരവധി ദാനം ചെയ്യുന്നു എന്ന സ്തുതി തോന്നുന്നു. നിന്ദക്കായി സ്തുതി: അല്ലയൊ പ്രഭുവെ അങ്ങെപ്പൊലെ പുണ്യം ചെയ്യാൻ ആരിരിക്കുന്നു? ചിരാസ്രിതനായിരിക്കുന്ന എന്റെ കുടുംബത്തിലുള്ളവർ പ്രതിദിവസം അറിയാതെയും എല്ലാ വ്രതങ്ങളും ശുദ്ധോപവാസമായിട്ടുതന്നെ അനുഷ്ഠിക്കുന്നു. പ്രതിഫലം വാങ്ങാതെ ശുശ്രൂഷിച്ചിട്ടുള്ള പുണ്യത്തെ പൂർണ്ണമാക്കി ഞങ്ങൾക്കു തന്നിരിക്കുന്നു. ഇവിടെ പുണ്യദാനസ്തുതി നിർദ്ദയത്വനിന്ദക്കായികൊണ്ടാകുന്നു.
()ശ്ലെഷം
രണ്ടൊ അധികമൊ അർത്ഥങ്ങളെ പറയുന്ന ശബ്ദങ്ങൾ ചെർത്ത് ഭംഗിയിൽ പ്രയോഗിക്കുന്നതെ ശ്ലെഷമാകുന്നു.
ഉദാ:ഇന്നത്തെ ഭക്ഷണത്തിന് മോരൊഴിച്ച് ചില സാധനങ്ങൾ വിളമ്പിയത് നന്നായിരുന്നു. ഇവിറ്റെ ഒഴിച്ചെന്നുതിന് പകർന്നെന്നും കൂടാതെയെന്നും ശ്ലെഷം. അയാൾ ശത്രുവിന്റെ അടിയിൽ വീണു, എന്നടത്ത് അടി നിമിത്തം വീണു എന്നും ശത്രു മീതെയും അയാൾ കീഴെയും വീണുവെന്നും കാല്ക്കൽ വീണു എന്നും മൂന്നർത്ഥമുണ്ട്. നീരൊ മോരൊ വേറെ കൂട്ടാൻ പറയരുത്, ഇവിടെ രോമരഹിതമായ തൊടയോടുകൂടിയവളെ നീയ വേറെ ഒരുത്തനെ കൂടെ ചേർക്കാൻ പറയരുതെ എന്നും വെള്ളമൊ മൊരൊ പ്രത്യേകം കൂട്ടി ഉണ്ണുന്നതിന് പത്തിടങ്ങഴി അരുതെന്നും അർത്ഥം വരുന്നത് ശ്ലെഷമാകുന്നു. ഇത്ല് ആദ്യപക്ഷം സംസ്കൃതപദസഹിതമെന്ന ഭേദം. വെള്ളമുണ്ടെന്ന് കേട്ടിട്ട് കര നന്നാക്കാൻ ശ്രമിച്ചില്ല. ഇവിടെ വക്കു നന്നാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |