തന്നെ കീർത്തിമാൻ, ചന്ദ്രൻതന്നെ കാന്തിമാൻ എന്നു പറയാം. ഇന്ദ്രൻ സ്വർഗ്ഗത്തിംകൽ ശൊഭിക്കുന്നു. രാജാവ ഭൂമിയിംകൽ ശൊഭിക്കുന്നു. ധനികൾ ഗർവംകൊണ്ട കളിക്കുന്നു, ഗയം മദംകൊണ്ട കളിക്കുന്നു. രാജാവ ദുഷ്ടന്മാരെ നശിപ്പിക്കുന്നു, വൈദ്യൻ രൊഗങ്ങളെ നശിപ്പിക്കുന്നു. സുന്ദരിയുടെ മാർദവവും പിച്ചകപ്പൂവിന്റെ മാർദവവും ഒന്നുതന്നെ.177 അവളുടെ മനസ്സും കാളകൂടവും വെറെയല്ലാ. മെഘം ജലം വർഷിക്കുന്നു, രാജാവ ധനം വർഷിക്കുന്നു. ആദിത്യൻ ഇരുട്ടു കളയുന്നു, ഗുരു അജ്ഞാനം കളയുന്നു. മുഖം കണ്ടപ്പൊൾ പത്മത്തെ സ്മരിക്കുന്നു.178 ഇങ്ങനെയുള്ളതും ദൃഷ്ടാന്തഭെദംതന്നെ.
(൫) അതിശയൊക്തി
അതിശയൊക്തി എന്നാൽ ഔദാര്യാദിഗുണങ്ങളെ വളരെ അധികമാക്കി അതിശയം തൊന്നാന്തക്കവണ്ണം വർണ്ണിക്കുകയാകുന്നു.
ഉദാ: ഈ രാജാവിന്റെ ദാനവിശെഷം കെട്ടിട്ടു കല്പകവൃക്ഷവും കാമധെനുവും യാചിക്കാൻ വരുന്നു. ആ രാജധാനിയുടെ താഴികക്കൊടങ്ങൾ ചന്ദ്രമണ്ഡലത്തിൽനിന്ന ഒരു യൊജന മെൽ നിൽക്കുന്നു. ചന്ദ്രന്റെ വഴി ജന്നൽ വാതുക്കൽകൂടിയായി. നളൻ നാടു വാഴുമ്പൊൾ വിഷ്ണു സ്വസ്ഥനായി ഒറക്കം ശീലിച്ചിരുന്നു. ദമയന്തിയുടെ മുഖശൊഭ കണ്ട ചന്ദ്രൻ ലജ്ജിച്ചിട്ട സമുദ്രത്തിലും മെഘമണ്ഡലത്തിലും ഒളിച്ചുനടന്നിട്ടുള്ള ശീലം ഇപ്പളും വിട്ടിട്ടില്ലാ. രാജദർശനത്തിനും എന്റെ ഗൃഹത്തിൽ ധനസമൃദ്ധിക്കും സമകാലംതന്നെ. വീരൻ വാളെടുത്തപ്പൊൾതന്നെ ശത്രുവിന്റെ ശിരസു താഴെ വീണു - ഇത്യാദിയും അതിശയൊക്തിഭെദം തന്നെ.
(൬) നിന്ദാസ്തുതി
ഇത നിന്ദാവാക്കുകൊണ്ട സ്തുതി തൊന്നനടത്തും നിന്ദക്കായിക്കൊണ്ട സ്തുതി ചെയ്യുന്നിടത്തുമാകുന്നു.
177. ഈ ഉദാഹരണത്തിൽ ബിംബപ്രതിബിംബ ഭാവമില്ല.
178. സ്മൃതിമാൻ. ഇതെങ്ങനെ ദൃഷ്ടാന്തഭേദമാകും?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |