ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
134
(൩) ആരൊപം ----------------------
ആരൊപമെന്നാൽ ഉപമെയത്തെ ഉപമാനമാക്കി ആരൊ പിച്ചു വർണ്ണിക്കുക. 175
ഉദാ : 0രം മഹാരാജാവ സാക്ഷാൽ വിഷ്ണുതന്നെ ; ശംഖം ചക്രവും മാത്രം കാമുന്നില്ലം. അദ്ദെഹത്തിന്റെ കടാക്ഷമാകുന്ന അമൃതിന്റെ തുള്ളികൊണ്ട ബഹുജനങ്ങൾ ദുഃഖമാകുന്ന താപം നീക്കി സുഖിക്കുന്നു. ചിലർ സംസാരമാകുന്ന കടലിൽ മുങ്ങി ആശാ പാശത്താൽ ബന്ധിക്കപ്പെട്ടവരായിട്ട രാജാവിനെ കാണാൻ ഭാഗ്യ വാന്മാരാകുന്നില്ലാ. രാജഭാര്യം പ്രത്യക്ഷലക്ഷ്മീദെവിതന്നെ.എന്നാൽ അന്യന്റെ അടുക്കൽ നൊക്കുകകൂടിയില്ലെന്നുള്ള സ്ഥൈര്യഗുണം വിശെഷമായിരിക്കുന്നു. ഇവിടെ രാജാവിങ്കൽ വിഷ്ണുത്വം കടാക്ഷ ത്തിൽ അമൃതത്വം മുതലായ്ത ആരൊപിതങ്ങളാകുന്നു. ഇതിന്മണ്ണം രാജാവ ദാനത്തുംകൽ കല്പകവൃക്ഷമായും കൊപത്തുംകൽ അന്തക നായും വാക്കുംകൽ ബൃഹസ്പതിയായും ശൊഭിക്കുന്നു. ഇദ്ദെഹത്തിനെ സ്ത്രീകൾ കാലനെന്നും പാട്ടുകാർ ഗന്ധർവ്വനെന്നും വിചാരിക്കുന്നു. അമൃത ഇദ്ദെഹത്തിന്റെ വാക്കിലാണ, ചന്ദ്രംകലല്ലാ. ഞാൻ രാജധാനി കണ്ടപ്പൊൾ സ്വർഗ്ഗം കണ്ടു ; രാജാവിനെ കണ്ടപ്പൊൾ കല്പകവൃക്ഷത്തെയും ബൃഹസ്പതിയെയും കണ്ടു. ഇത്യാദികളിലും ആരൊപമാകുന്നു. ഇതിൽ സംസ്കൃതരീതിയിൽ ഉള്ള ഉല്ലെഖം, രൂപകാതിശയൊക്തി മുതലായ അന്ന്യാലങ്കാരങ്ങളും അന്തർഭവിച്ചിരിക്കുന്നു. ഇതിന്മണ്ണം മെലും ഊഹിക്കണം.
(൪) ദൃഷ്ടാന്തം --------------------- സാദൃശ്യം തൊന്നാന്തക്കവണ്ണം ഉപമെയവാക്യത്തെയും ഉപ മാനവാക്യത്തെയും പ്രയൊഗിക്കുന്നത ദൃഷ്ടാന്തമാകുന്നു. രാജാവ
175. സാദൃശ്യം ചൊല്ലുന്നതിലും ഉറപ്പുണ്ട്, അധ്യാരോപത്തിന് രൂപകാടി അലങ്കാരങ്ങളിൽ അധ്യാരോപമുള്ളതിനാൽ അവയെ എല്ലാം ചേർത്തു പറഞ്ഞിരിക്കുന്നു. 176. രാജാവിൽ സ്ത്രീത്വം ആരോപിക്കുന്നത് ശരിയല്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |