ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
130
വാക്കിൽ ചെർത്ത പറഞ്ഞാൽ ഭംഗിയുള്ള കവനപദങ്ങളും വളരെയുണ്ട. അതുകളുടെ വിസ്താരം ഇപ്പൊൾ അനാവശ്യ മെന്ന ചുരുക്കുന്നു. ഭാഷാകവനങ്ങളിലെ നിയമത്തിന്ന സജ്ജന വാക്കുതന്നെ ശരണമാകുന്നു.
പല പദങ്ങളിലും ചെർക്കുന്ന സാമാന്യക്രിയകളെ താഴെ എഴുതുന്നു. 169
ധാതു പ്രയൊഗങ്ങൾ -----------------------------
ആയ----എങ്ങിനെയായിരുന്നു, കണ്ടതായിരുന്നു, നന്നായി. തീര് -----പരഞ്ഞു തീർന്നു, കൊടുത്തു തീർന്നു, ശണ്ഠതീർന്നു. വര് ----- അതെങ്ങിനെ വന്നു, കെട്ടു വന്നു, തീർച്ച വരുന്നു.
ഉണ്ടാക---ഗുണമുണ്ടായി, നാനാ വിധം ഉണ്ടാകുന്നു അതുകൊണ്ട.
ഭവി--- ഓർമ്മ ഭവിച്ച, വിശെഷം ഭവിച്ചു, പിന്നെ ഭവിച്ചു. കൂട്----വന്നുകൂടി, ശണ്ഠ കൂടുന്നു, 0രംട്ടം കൂടരുത. ചെയ്യ---പണി ചെയ്തു, എന്തു ചെയ്യും, അങ്ങനെ ചെയ്യും. പൊയ്---- ആയി പൊയി, പൊയ് പൊയി, വന്നുപൊയി.
മലയാളത്തിലെ നാമങ്ങൾക്ക പര്യായപദങ്ങൾ നിഘണ്ടുക്കളെ
ക്കൊണ്ട അറിയെണ്ടതാകുന്നു. ഇ, എ--ഇതു രണ്ടും ഉ, ഒ--ഇതു രണ്ടും ചില പദങ്ങളിൽ ഇഛപൊലെ നടപ്പുണ്ട് .170
171 ഉദാ : ഇടുത്തു ---എടുത്തു, ഇറക്കം---എറക്കം, കിടന്നു--
കെടന്നു, ഉണക്കാ---ഒണക്കം, ഉറങ്ങി--ഒറങ്ങി, കളം--കൊളം, തുരന്നു--തൊരന്നു ഇത്യാദി--
169. എന്താണ് താഴെ ഉദാഹരിക്കുന്ന പ്രയൊഗങ്ങൾക്കുള്ള സാമാന്യ സ്വഭാവമെന്നാ പ്രത്യേകയെന്നോ മനസ്സിലാകുന്നില്ല. 170. എ-ഇ, ഒ-ഉ പരീണാമങ്ങൾ ദക്ഷിണദാവിഡത്തിലെ തമിഴ് --മല യാളശാഖയിൽ സാഹിത്യഭാഷയിൽ സംഭവിച്ച സ്വനപരിണാമങ്ങളാണ് . 171. ഇടുക്കുക എന്ന രൂപം മേൽ സൂചിപ്പിച്ച സാമാന്യസ്വനപരിണാമത്തിൽ പെടുത്താവുന്നതല്ല. അത് ഒരു ഭാഷഭേദം മാത്രമാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |