താൾ:Kerala Bhasha Vyakaranam 1877.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

129

വ്യാജമാട്ടം തുടങ്ങീടിനാൻ; ഉലൂഖലംകൊണ്ടുഴറ്റൊടു ചെന്നതിന്ന
ണയത്തു ; പില്പാടൊരുവിധം---- ഇത്യാദി.  (നളചരിതം പാട്ടു) :
എത്രയും നിഷ്ഠരൻ നൈഷധക്ഷ്മാപാലനിത്ര കാരുണ്യമില്ലാതയായെന്തുവാൻ--- എന്തുകൊണ്ടന്നർത്ഥ ; തീയും വെറകും ജലവും കൊടുക്കെണ്ട ; ചെയ്യുന്നതു കണ്ടു പൊരുവിൻ---ഇവിടെ ഇൻ എന്നതിന്നവ് ആഗമം വന്നു ; 0രം വിധമൊന്നും ധരിച്ചീല ബാഹുകാ,  ജീവിതത്തെ കാട്ടിലെറ്റം പ്രിയൻ നളൻ ; നാലഞ്ചു നാഴികകൊണ്ടുരജനിയും, ചാലവെ കാലം കഴിച്ചു വന്നാരവൻ ----എന്നാർ എന്നിങ്ങനെ വന്നു ; ആയുരത്നത്തൊളുമെവം ഭവൽ കൃപമായം വെടിഞ്ഞെ
ങ്കലുത്ഭവിച്ചീടണം---മായം എന്ന നപുംസകമാക്കി ; ഇത്തരം സമ്മാ നവാക്കകൾ കൊണ്ടുടൻ, ചിത്തരം ഗൊത്സവം ഭൂപന നല്കിനാൾ----ഇത്യാമികളിൽ മറ്റും ചില ആഗമങ്ങളും ആദെശങ്ങളും ഊഹിക്കണം. ഇങ്ങനെ ചില വിശെഷപ്രയൊഗങ്ങൾ ഭാഷയിൽ ഉള്ള പാട്ടുകളിലും മണിപ്രവാള ശ്ലൊകങ്ങളിലും സാധാരണമായി പ്രയൊഗിച്ചിരിക്കുന്നു എന്നരിയുന്നതിന മാത്രം ചില ഉദാഹരണം എഴുതിയിരിക്കുന്നു.

ചൊദ്യം----മണിപ്രവാളമെന്നാൽ എന്ത.

ഉത്തരം----മുത്തുകളും പവിഴങ്ങളും കലർന്ന കൊർത്ത മാലപൊലെ സംസ്കൃതപദങ്ങളും ഭാഷാപദങ്ങളും കലർന്നിട്ടുള്ള കവനമെന്ന അർത്തമാകുന്നു. എന്നാൽ പാട്ടിൽ പരിചയംകൊണ്ട കവന വാക്കുകൾ പലതും ഭാഷാവാക്കിലും സാധാരണമായിരിക്കുന്നു. അതിനാൽ ഭാഷാവാക്കും കവനത്തിൽചെർത്തു എന്ന തൊന്നാം. കവനത്തിലെ ഭാഷയിൽ തമിഴവാക്ക അധികം ചെർക്കുന്നു. അതിനാൽ ആ വാക്കുകൾ മലയാളം സംസാരിക്കുമ്പൊൾ പ്രയൊഗിക്കാറില്ലാ. 165 അരശനെക്കണ്ടു, അരിക്കന്റെ ചൂടു, താർ ചൂടി, തായാട്ടരുത, തെന്നൽ കൊള്ളണം. ഇങ്ങനെ പറഞ്ഞാൽ പരിഹാസമാവും. അതുകൊണ്ട കവനകാണ്ഡം വെറെയും അതിൽ 0രം വക പദങ്ങളും എഴുതിയിരിക്കുന്നു.


         168. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും മലയാളകവനങ്ങളിൽ  ' തമിഴു വാക്കുകൾ അധികം ചേർക്കുന്നു ' എന്ന് അഭിപ്രായപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണ് ?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/141&oldid=162084" എന്ന താളിൽനിന്ന് ശേഖരിച്ചത്