താൾ:Kerala Bhasha Vyakaranam 1877.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

131

                               അലങ്കാരകാണ്ഡം
         ചൊദ്യം----അലങ്കാരമെന്നാൽ എന്താകുന്നു.
        ഉത്തരം---പ്രയൊഗിക്കുന്ന വാക്കുകളെ 
                 അർത്ഥചാതുര്യംകൊണ്ടൊ ശബ്ദചാതുര്യംകൊണ്ടൊ 
                 അലംകരിക്കുകയും അതിനുള്ള നിയമവും ആകുന്നു.
       ചൊദ്യം---അതെങ്ങിനെ എല്ലാം
    ഉത്തരം----സംസ്കൃതത്തിൽ നൂറ്റിലധികം അലങ്കാരങ്ങളുണ്ട്. അതു
               കളെ ചുരുക്കി ഭാഷയിൽ പ്രസിദ്ധങ്ങളായുള്ള 
              ഇരുപത്തൊന്നു വിധങ്ങളാക്കി അതുകളിൽ 
            മറ്റുപലതും ഉൾപ്പെടുത്താന്തക്ക വണ്ണം ലക്ഷ്യങ്ങൾക്കും 
           നാമങ്ങൾക്കും സംസ്കൃതത്തിലെക്കാൾ അല്പം ഭെദപ്പെടുത്തി 
           ഇരുപത്തൊന്ന അലങ്കാരങ്ങളാക്ക് പറയുന്നു.172  
          അതുകളുടെ നാമങ്ങളും ലക്ഷണങ്ങളും ഉദാഹരണങ്ങളും 
         വാക്കായി താഴെ എഴുതുന്നു. പല അലങ്കാരങ്ങൾക്കും 
         ഉപമാനം ഉപമെയം സാധാരണധർമ്മം ഉപമാവാചകം 
         ഇങ്ങനെ നാല അംഗങ്ങൾ പ്രധാനങ്ങളാകുന്നു.
  ചൊദ്യം---നാലിന്നും ഭെദം എങ്ങനെ.
  ഉത്തരം---സാദൃശ്യം പറയെണ്ടടത്ത ഏതിനെ ദൃഷ്ടാന്തമാക്കി കല്പി
            ക്കുന്നു അത ഉപമാനം. മുഖത്തിന്ന ചന്ദ്രപത്മാദി, 
          കണ്ണിന്ന പത്മദങ്ങളെന്മിവരാദി, പല്ലിന്ന മുത്തുമണി, 
        മുല്ലമൊട്ടു മുതലായ്ക, വാക്കിന്ന അമൃത, മുന്തിരിങ്ങാപ്പഴം 
      മുതലായ്ത---ഇങ്ങനെ ഉപമാനം വർണ്ണിച്ചുവരുന്നത 
      കവികലുടെ സംപ്രദായമെന്ന പറയാനുള്ളു. ഏതിന  
     സാദൃശ്യത്തെ പരയാൻ ഇച്ഛിക്കുന്നു, അത ഉപമെയമാകുന്നു. 
     മുഖം, കണ്ണ, വാക്ക മുതലായ്ത. ഉപമാനൊപമെയങ്ങളിൽ 
      സാധാരണമായി  ഏത ധർമ്മത്തെ ഇഛി

   172.  അലങ്കാരങ്ങളെസംബന്ധിച്ച സിദ്ധാന്തചർച്ചയ്ക്കൊന്നും 
          ഗ്രന്ഥ കാരൻ ഒരുങ്ങുന്നില്ല. വിശദാംശങ്ങലിൽ പലതും 
         വിട്ടുകളഞ്ഞ് പ്രമേയം വളരെയധികം സംഗ്രഹിക്കുകയാൽ,
        അലങ്കാരശാസ്ത്രത്തിന് ഒരു പ്രാഥമികാമുഖം എന്ന 
       നിലയിലും ഈ വിവരണം അശക്തമായിട്ടുണ്ട്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/143&oldid=162086" എന്ന താളിൽനിന്ന് ശേഖരിച്ചത്