Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128

പൊകുന്നൊരു നെരത്തു. ഇങ്ങനെ ഉള്ളടത്ത ' ഒരു' ശബ്ദത്തിന്ന
സംഖ്യയെന്നർത്ഥമില്ലാ. അതാത പൂർവ്വപദത്തിന വിശെഷത്തെ
സൂചിപ്പിക്ക എന്നർത്ഥാകുന്നു. ഇനി പ്രയൊഗങ്ങളെ  മാത്രം എഴുതുന്നു പ്രയൊഗത്തിലുള്ള വിശെഷശബ്ദങ്ങളെ കണ്ടറിയണം :(ഭാരതം--വിരാട) : വെല്ലന്നതുണ്ട ഞാനില്ലൊതകില്ലിതിനില്ലൊരു
സുതനന്നത്രെ കറവിതു ; (കെരളവർമ്മ രാമായണം) : ആഴിചൂഴ
ന്നൊരു മനുകലമന്നവരാണ്ടെഴും ; അടലിലധിക കടിലരെല്ലാം ;
ചട്ടറ്റ വാരിധി ; പൊരാളികളാകിയ കൌണവർ മുകിലൊളി കഴ
ലിയെ. ആക്കമെന്നുള്ളതിന്ന ആം എന്ന ആദെശം വരുന്നു : (നള
ചരിതം--ആട്ടക്കഥ) :ചാമിവ. ഇവകൾ  ചാകമെന്നർത്ഥം. പാട്ടിൽ
സദൃശ്യം പൊലെ അക്ഷരഭെദം വരുത്തുന്നതിന്ന ഉദാ : അവനെ 
ചെന്നായൊ ബന്ധുഭവനെ ചെന്നായൊ ഭീരു. ഇവിടെ കാട്ടിൽ
പൊയ നളന ചെന്നായ് ബന്ധുവായൊ എന്നും ദയമന്തി വിദർഭ
രാജധാനിയിൽ ചെന്നൊ എന്നും അർത്ഥം. ഇവിടെ ഷഷ്ഠിക്ക ആ--
ചെർത്ത ഓ എന്നതിന്ന ആയന്ത ചെർത്തു. കരണീയം ദെവനമെന്നിനിക്ക തൊന്നി, എന്നിൽ ഭരണീയ ജനങ്ങൾക്ക വെറുപ്പ തൊന്നി,തരുണിയെ വിട്ട കാട്ടിലിരുപ്പുമൂന്നി, അപരിഹരണീയ വിധിയന്ത്രത്തിരിപ്പുമൂന്നീ. ഇവിടെ കാട്ടിലിരിപ്പുറച്ചു എന്നും ഇവ മൂന്നുംവിധിയന്ത്രത്തിന്റെ തിരിപ്പ എന്നും അർത്ഥം. 0രം എന്നുള്ളത ഇവ എന്നുള്ളതിന്റെ സ്ഥാനത്ത അന്തത്തിൽ പ്രയൊഗിച്ചു. (സുഭ ദ്രാഹരണം പാട്ട) : പാലഞ്ചും വാണി സുഭദ്രയെ ഗ്രുഢം ; അഞ്ചിത കെളി. (ഭാഗവതംപാട്ട)എള്ളൊളുമില്ലിതിനള്ളുള്ളമെതുമെ ;

ചൊല്ലുവതെന്നിനിയും തവ നന്ദനൻ അല്ലപ്പെടുത്തുവയെല്ലാമൊരൊ വിധം ; ചൊന്നതു ചിതമെന്ന ; അകതാരിൽ പ്രണയതാ ; വരി മിഴികൾ കലമതിനു ; യദുജനതലകരവർ ; തമ്മിലെറ്റ മയർക്കിൽ ;ചമഞ്ഞിടുവാൻ കാരണംകൊണഴും ; കാണ്മവൻ കണ്ണിനാനന്ദവും. ചിക്കനെ ചെന്നു പാൽ വെണ്ണ ; അമ്മ മൈയ്യതന്നുടെ പൊർമുലക്ഷീ രവും ; ചെരുസി സംശയം ചെറ്റു തുടങ്ങി ; ഒക്കെക്കുരൾകൊണ്ടു കത്തി നിർത്തി ദ്രുതം ; വക്ഷൊജയുഗ്മം നുകർന്നു സന്തൃപ്തനായി ;




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/140&oldid=162083" എന്ന താളിൽനിന്ന് ശേഖരിച്ചത്