താൾ:Kerala Bhasha Vyakaranam 1877.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

109

ഇത്യാദി. ഉഗണത്തിൽ-ഇടാൻ ഉത്സാഹിച്ചു, തൊടാൻ, കാണ്മാൻ, കേല്ക്കാൻ, പോരാൻ ഇത്യാദി. പ്രേരണത്തിൽ - കറപ്പിക്കാൻ പോകും, കൊറപ്പിക്കാൻ, പിടിപ്പിക്കാൻ, പാടിക്കാൻ, വരത്താൻ, നിരത്താൻ, ഗമിക്കാൻ, തൊടീക്കാൻ, പഠിപ്പിക്കാൻ, പെറീക്കാൻ ഇത്യാദി. ം ര ം ആൻ പ്രത്യയത്തിന്ന് ഉപരിഭാഗത്തിൽ അർത്ഥഭേദം കൂടാതെ അലംകാരപറ്റങ്ങൾ നാലുവിധം പ്രയോഗിക്കാം.-- (.)ആയി ()ആയിട്ട് ()ആയിക്കൊണ്ട് () വേണ്ടി. ഉദാഹരണാർത്ഥം യോജിപ്പിക്കുന്നു.: ഭക്ഷിക്കാൻ വരുന്നു എന്നിടത്ത് ഭക്ഷി ധാതുവിന്‌ ഭാവ്യാർത്ഥസൂചകമായ ആൻ എന്ന അവ്യയം അന്തത്തിൽ ചേർക്കുക കൊണ്ട് ഭക്ഷണക്രിയാ ഭാവ്യവ്യയാന്തക്രിയയായി. ഭക്ഷിക്കാനായി, ഭക്ഷിക്കാനായിട്ട്, ഭക്ഷിക്കാനായിക്കൊണ്ട്, ഭക്ഷിക്കാൻ വെനി വരുന്നു എന്നും ആവാം. ഇതിന്മണ്ണം ഭക്ഷിക്കാൻ വേണ്ടീട്ടെന്നും പറയാം. ഉഗണത്തിൽ കൂട്ടക്ഷരാന്തമല്ലാത്ത ധാതുക്കളും, തര, വര, ഇങ്ങനെ നൂ ഗണത്തിലുള്ളതും ആൻ പ്രത്യയം മേൽ വരുമ്പോൾ ഉകാരാന്തമായി വരാം. അപ്പോൾ സന്ധിയിലെ വകാരഗമവും വരാം. ഉദാ: തൊടാൻ ഇച്ഛിച്ചു, തൊറ്റുവാൻ ഇച്ഛിച്ചു, ഓടാൻ--ഓടുവാൻ, പാടാൻ--പാറ്റുവാൻ, കേൾക്കാൻ--കേൾക്കുവാൻ, വരളാൻ-വരളുവാൻ, പെറാൻ-പെറുവാൻ, വാഴാൻ-വാഴുവാൻ, തൊഴാൻ-തൊഴുവാൻ ഇത്യാദി. ആൻ പ്രത്യയത്തിന്റെ കീഴെ കകാരം വരുന്നേടത്ത് കാദെശമായി പകാരം പക്ഷാന്തത്തിൽ വരാം. കുളിക്കാൻ പോയി-കുളിപ്പാൻ പോയി, തറ്റുക്കാൻ-തറ്റുപ്പാൻ, കെടക്കാൻ-കെടപ്പാൻ, ഭക്ഷിക്കാൻ-ഭക്ഷിപ്പാൻ ഇത്യദി.
ചോദ്യം--വെളുപ്പാൻ നാലു നാഴികയ്ക്ക് ഉണർത്താനാര്‌ ഇങ്ങനെയുള്ളടത്ത് ഉത്തരകാലക്രിയ കേൾക്കാത്തതിനാൽ പൂർവ്വ കാലക്രിയ എങ്ങിനെ സിദ്ധിക്കും?
ഉത്തരം--നാലുനാഴികയ്ക്ക് എന്ന വാക്കിന്ന് നാലുനാഴിക ഉള്ളപ്പോൾ എന്നർത്ഥം വരുന്നു. ആര്‌ എന്നുതിന്ന് ഇരിക്കുന്നു എന്ന ക്രിയ അദ്ധ്യാഹാരമായി വരും. അപ്പോൾ ഉന്റ് എന്നും, ഉ ക്രിയയെ ഉദ്ധേശിച്ച് പൂർവ്വക്രിയ പൂർവ്വകാലക്രിയയാകുന്നു. ഇതിന്മണ്ണം; കൊടുത്തിട്ട് എന്ത് എന്നെടത്ത് ചെയ്തു എന്നു വരും. ഉണ്ടിട്ടു വേണ്ട എന്നടത്ത് ദാനാദി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/121&oldid=162062" എന്ന താളിൽനിന്ന് ശേഖരിച്ചത്