താൾ:Kerala Bhasha Vyakaranam 1877.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108

എന്നാൽ വന്നു കണ്ടു, അരച്ചു, അടുത്തു വന്നു, പറഞ്ഞു നടന്നു, തൊട്ടുകിടന്നു, ഏറ്റുവന്നു ഇത്യാദി. ം ര ം പൂർവ്വകാലക്രിയകളിൽ അന്ത്യത്തിൽ ഉകാരം കെല്ക്കുന്നത് സന്ധിയിൽ വ്യഞ്ഞനം പരമായാൽ വിധിച്ചതുകൊണ്ടുണ്ടാകുന്നു. ഇനി അല്പം അർത്ഥവിസെഷത്തെ പര്യുന്നു. ലുപ്തങ്ങളായ മുൻപിലത്തെ ഉദാഹരണങ്ങൾക്കു പക്ഷാന്തരത്തുങ്കൽ പ്രകരാർത്ഥസംബന്ധവും വരാം. പറന്ന് വന്നു, എരന്ന് നറ്റന്നു, മറിഞ്ഞ് വീണു, കേട്ട് താമസിക്കുന്നു ഇത്യാദികളിൽ വന്ന പ്രകാരം പറന്നാണ്‌, നടക്കുന്ന പ്രകാരം എരന്നാണ്‌, വീണപ്രകാരം മറിഞ്ഞാണ്‌, താമസപ്രകാരം കേൾക്കയാണ്‌ എന്ന് അർത്ഥം വരുന്നു. 153.
യിങ്ങനെ ഉള്ള പ്രകാരാർത്ഥത്തിംകൽ കൊണ്ട് എന്ന അവ്യയവും ആവാം. 154-പറഞ്ഞുകൊന്റുവന്നു, കേട്ടുകൊന്റു താമസിച്ചു, വന്നപ്പോൾ വ്യാപാരം, പരകയും, താമസിച്ചപ്പോൾ വ്യാപാരം, കേൾക്കയും, എന്നർത്ഥം. ഭാവ്യവ്യയാന്തക്രിയയ്ക്ക് ഉദാഹരണം: ആൻ എന്ന ഭാവിയെ പരയുന്ന അവ്യയമാകുന്നു. ഇത് ധാതുക്കൾക്ക് മേൽ ഉന്ന് പ്രത്യയം പോലെ ആ സ്ഥാനത്ത് ചേർക്കണം. കാഗമവും വേണം. ഉദാ: നുഗണത്തിൽ കടക്കാൻ തുടങ്ങുന്നു, നടക്കാൻ ഭാവിക്കുന്നു, ഇളക്കാൻ, വളർക്കാൻ ഇത്യാദി. ചുഗണത്തിൽ - തറ്റിക്കാൻ തുടങ്ങുന്നു, പഠിക്കാൻ, ഇരിക്കൻ, ധരിക്കാൻ ഇത്യാദി. തുഗണത്തിൽ -കൊറ്റുക്കൻ ആരംഭിക്കുന്നു, നേർക്കാൻ, പാർക്കാൻ, മിനുക്കൻ ഇത്യദി. ഞുഗണത്തിൽ -അരിയാൻ പോകുന്നു, പറയാൻ, കളയാൻ, അചമയാൻ ഇത്യാദി. ഇഗണത്തിൽ-വരുത്താൻ ഇച്ഛിക്കുന്നു, അകത്താൻ, മലർത്താൻ, പുലർത്താൻ153. മുൻ വിവയെച്ചം സാധാരണയായി പിന്തുടരുന്ന പ്രധാന ക്രിയയ്ക്കുമുൻപ് നടന്ന ക്രിയയെ സൂചിപ്പിക്കും. എന്നാൽ അനുബന്ധ്യർത്ഥത്തിലും അവയ്ക്ക് പ്രയോഗമുണ്ട് എന്നാണ്‌ സൂചിപ്പിക്കുന്നത്.
154. ‘വന്ത(മുന്വിനയ്യെച്ചം) ത്തോടു കൊന്റു, വെച്ചു, ഇട്ടു എന്നുള്ള സഹായവന്തങ്ങൾ ചില പൊരുളുകൾ സാധിക്കുന്നതിനായിട്ടു കൂടും. അവയിൽ കൊള്ളുക എന്നതിന്റെ വന്തമാകുന്നു കൊണ്ടു എന്നത് ആധേയവും ആധാരവും തമ്മിൽ കാലത്തിൽ സം യോഗമായിരിക്കുന്നു എന്നു കാണിക്കുന്നു.’ (മലയാഴ്മയുടെ വ്യാകരണം. ഖണ്ഡിക : 362)

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/120&oldid=162061" എന്ന താളിൽനിന്ന് ശേഖരിച്ചത്