Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110

 കർമ്മം പ്രകൃതമായിരിക്കും. അപ്പൊൾ ഉണ്ടിട്ട ദാനം വേണ്ടാ
 എന്നു വരുമ്പൊൾ ദാനാദിക്രിയക്ക പൂർവ്വ ക്രിയയാവു  188
 എന്നാൽ കൊടുത്തിട്ടില്ലം, വാങ്ങീട്ടില്ലാ, കണ്ടിട്ടില്ലാ ഇത്യാദി
 കളിൽ ഇട്ട എന്ന പൂർവ്വകാലക്രിയാവൃയാതന്നെ ആകുന്നു.
 ഇല്ലാ എന്ന അവ്യയം ക്രിയാനിഷെധസ്വരൂപ കൈകൊണ്ട
 ക്രിയ പ്രയൊഗിക്കാത്തടത്ത ഭവിക്കുക എന്ന സാധാരണക്രിയാ
അദ്ധ്യാഹരിക്കപ്പെടണം. അപ്പൊൾ ഭവിച്ചില്ലെന്നു വരുന്നു.
അതിനാൽ കൊടുത്തിട്ട എന്ന ഭവിക്ക എന്ന ക്രിയക്ക പൂർവ്വ
കാലക്രിയയാകുന്നു. 156  അപ്പൊൾ ഇല്ലാ എന്ന പറയുന്നതിന്ന
പൂർവ്വകാലത്തിൽ കൊടുത്തിട്ടില്ലെന്ന അർത്ഥമാകുന്നു. അദ്ധ്യാ
ഹാരമെന്നാൽ പ്രയൊഗിച്ചിട്ടുള്ള പദങ്ങളുടെ ശക്തികൊണ്ട
ചെർക്കാൻ തൊന്നുന്ന അർത്ഥത്തെ പരയുന്ന ശബ്ദത്തെ സമീ
പത്ത ചെർക്കുകയാകുന്നു. ഇതിന്മണ്ണം രാമനെ സ്നെഹമുണ്ട
എന്നടത്ത കുറിച്ച എന്ന അദ്ധ്യാഹരിക്കയാകുന്നു. താൻ 
ഇപ്പൊൾ എവിചെനിന്നാണ എന്ന ചൊദ്യത്തിന്ന വരുന്നത
എന്ന ക്രിയ അദ്ധ്യാഹരിക്കപ്പെടുന്നു. ഇന്ന അമാവാസി
എന്ന പറയുമ്പൊൾ ആകുന്നു എന്ന ക്രിയ അദ്ധ്യാഹരിക്ക
പ്പെടുന്നു. ഇതിന്മണ്ണം, കൊടുപ്പാൻ വക എവിടെ, മെടിക്കാൻ
പ്രയാസം ഇത്യാദികളിലും അദ്ധ്യാഹരിക്കണം. ഊഹാവ്യ
യാന്ത ക്രിയക്ക----
    ഉദാ : സജ്ജനം പറഞ്ഞാൽ സമ്മതിക്കാം. പറഞ്ഞങ്കിൽ
സമ്മതിക്കാം, ദുർജ്ജനം പറഞ്ഞാൽ വിശ്വസിച്ച കൂടാ, തന്നാൽ
വിശ്വസിക്കാം --- തന്നെങ്കിൽ മെടിക്കാം.  ഇവിടെ ആൽ, 
എംകിൽ   

    155  കൊടുത്തിട്ട് എന്ത്,  ' ഉണ്ടിട്ട് വേണ്ട " എന്നിവ അംഗ
വാക്യം + അംഗിവാക്യം എന്ന ഘടനയാണെന്ന് 
മനസ്സിലാക്കാത്തതിനാലാണ്  ' ദാന ' ത്തേയും മറ്റും ഇടയ്ക്കു  
തീരുകണമെന്ന് പറയുന്നത്. ദാനം വ്യാകരണപരമായി 
ക്രിയാരൂപവുമല്ലല്ലോ.
158. ' കൊടുത്തില്ല ' ,  ' വാങ്ങിട്ടില്ല '  എന്നിവയിൽ ' ഇല്ല ' എന്നതു

തന്നെയാണ് നിഷേധവാചിയായ അനന്തരക്രിയ. ' ഭവിക്കുക '

എന്നൊന്നും അധ്യാഹരിക്കുന്നത് വ്യാകരണപരമായി 
സാധുവാണെന്ന് പറയാൻ വയ്യ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/122&oldid=162063" എന്ന താളിൽനിന്ന് ശേഖരിച്ചത്