103
ചെയ്യുന്നവനെക്കൊണ്ടു ചെയ്യിക്കുക പ്രേരണമാകുന്നു. അന്യന്റെ പ്രേര?ൺബ്ബം ഹേതുവായിട്ടു ക്രിയ പ്രേരണക്രിയ എന്നു മുൻ പറഞ്ഞിട്ടുണ്ടല്ലൊ. അനുവർത്തനം കൊണ്ടും, ബലം കൊന്റും ഹെതു മാത്രമായിട്ടും മൂന്നുവിധം പ്രെരണ വരാം. അനുവർത്തനം: മന്ത്രി രാജാവിനെക്കൊണ്ട് കൊറ്റുപ്പിച്ചു. ബലം:ഭൃത്യനെക്കൊണ്ട് അടിപ്പിച്ചു. ഹെതുമാത്രത്തുംകൽ: തണുപ്പ് സാല്വകൊന്റ് പൊതപ്പിക്കുന്നു.146ഇങ്ങനെയു പ്രെരണത്തുംകൽ പറഞ്ഞ ധാതുക്കൾക്ക് പ്രയൊഗത്തുംകൽ അല്പം ഭേദം ഉതു പറയുന്നു. നു ഗണങ്ങൾക്ക് പ്രയെണ പി-എന്നപ്രെരണപ്രത്യയം വരുന്നു. പി-പ്രത്യയം വന്നാൽ ഇകാരാന്തമാകകൊണ്ട് ച ഗണമാകുന്നു. പകാരത്തിന്നു സന്ധിത്വവും വരണം.
ഉദാഹരണം-നുഗണം:കറന്നു. പ്രെരണത്തിൽ കറപ്പിച്ചു-കറപ്പിക്കുന്നു. ചഗണം പോലെ
വിശന്നു | വിശപ്പിച്ചു | വിശപ്പിക്കുന്നു |
തുറന്നു | തുറപ്പിച്ചു | തുറപ്പിക്കുന്നു |
അളന്നു | അളപ്പിച്ചു | അളപ്പിക്കുന്നു |
നു-ഗണത്തിൽ ഉകാരാന്തമായും വ്യഞ്ജനാന്തമായും ഉള്ള ധാതുക്കൾക്കും താഴെ പരയും വണ്ണം വി-എന്നും ഇ-എന്നും പ്രേരണ പ്രത്യയം ഉണ്ട്. പിന്നെ ഇകാരാന്തം പോലെ വരുന്നു.
ഉദാഹരണം:തരുന്നു-തരുവിക്കുന്നു-തരുവിക്കും, പകർന്നു-പകരിച്ചു-പകരിക്കുന്നു. കവർന്നു-കവരിച്ചു-കവരിക്കുന്നു.147 കട കിട, മലർ, തകർ ഇങ്ങനെ ചിലതിൽ ഇപ്രത്യയത്തിനു ത-ആദ്യാഗമം കൂടിവരണം.
146-പ്രേരണയെ ഇങ്ങനെ മൂന്നായി തരം തിരിക്കുന്നത് സാധൂകരണാർഹമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാകരണപരമായി ഈ വിഭജനത്തിന് പ്രസക്തിയൊന്നുമില്ല.
147.പകരിക്കുക, കവരിക്കുക എന്നീ പ്രയ്ജകക്രിയാരൂപങ്ങൾ ഭാഷാഭേദങ്ങളായിരിക്കാം. പകർത്തുക, കവർപ്പിക്കുക (?) എന്നല്ലേ പരിനിഷ്ഠരൂപങ്ങൾ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |