താൾ:Kerala Bhasha Vyakaranam 1877.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iii

അബദ്ധപ്രസ്താവനകൾ അടങ്ങിയതാണെങ്കിലും തന്റെ ഗ്രന്ഥം നിർമ്മിക്കുന്നതിൽ ആ പുസ്തകം സഹായിച്ചിട്ടുണ്ടെന്നു് പറയുന്നു. പാച്ചുമൂത്തതിന്റെ 'സുഭാഷിതരത്നങ്ങൾ' എന്ന കൃതിയുടെ അവതാരികയിൽ "ഈ സുഭാഷിതരത്നങ്ങളുടെ ഭാഷാന്തരകർത്താവായ വട്ടപ്പള്ളി സ്ഥാനികൻ വയ്ക്കത്ത് പാച്ചുമൂത്തതവർകൾ ഈ വക എല്ലാ ഗുണങ്ങളും തികഞ്ഞ കേരളത്തിലെ ഒരു സർവ്വസമ്മതനും സവ്വൎതന്ത്രസ്വതന്ത്രനും കലാകുശലനും ഭാഷാഭിമാനിയും ആയ വിദ്വാനും കവിയും ആയിരുന്നെന്നു മാത്രമല്ല, അദ്ദേഹത്തെ അക്കാലത്തെ കേരളപാണിനിയെന്നോ കേരളവാഗ്ഭടനെന്നോ കാളിദാസനെന്നോ വരാഹമിഹിരനെന്നോ ഒക്കെക്കൂടിയും വേണമെങ്കിൽ പറയാവുന്നതാണു്" എന്നു് ടി. എൻ. നാണുപ്പിള്ള ആശാൻ സ്തുതിക്കുന്നു.

മറ്റു വ്യാകരണങ്ങളുമായി ഒത്തുനോക്കുമ്പോൾ മൂത്തതിന്റെ കൃതിക്കു് എടുത്തുപറയത്തക്ക മെച്ചങ്ങളൊന്നുമില്ല. സംസ്കൃതവ്യാകരണനിയമങ്ങളെ ചില ഭേദഗതികളോടുകൂടി മലയാളഭാഷാപഗ്രഥനത്തിനു് സ്വീകരിക്കാമെന്നതാണു് ഗ്രന്ഥകാരന്റെ നില. ഗുണ്ടർട്ടിന്റെ വ്യാകരണത്തിനുള്ള പരപ്പോ മാത്തന്റെ വ്യാകരണത്തിനുള്ള ആഴമോ മൂത്തതിന്റെ കൃതിക്കില്ല. ഗുണ്ടർട്ടിന്റെയും മാത്തന്റെയും ഗ്രന്ഥങ്ങൾ പുറത്തുവന്നതിനുശേഷവും 'കേരളപാണിനീയ'ത്തിനു മുമ്പും ആണു് 'കേരളഭാഷാവ്യാകരണം' രചിക്കപ്പെട്ടതു് എന്നതിനാൽ ഈ കൃതിക്കു് ഒരു തരത്തിൽ കാലികപ്രാധാന്യം അവകാശപ്പെടാം.

'കേരളപാണിനീയ'ത്തിന്റെ ആദ്യപതിപ്പിനു് എ.ആർ. രാജരാജവർമ്മ എഴുതിയ മുഖവുരയിൽ ഗുണ്ടർട്ട്, ഗാർത്തുവേറ്റ്, മാത്തൻ, കോവുണ്ണി നെടുങ്ങാടി, പീറ്റു' എന്നീ വൈയാകരണന്മാരോടൊപ്പം പാച്ചുമൂത്തതിന്റെ 'കേരളഭാഷാവ്യാകരണ'വും സഹായഗ്രന്ഥങ്ങളുടെ പട്ടികയിൽ ചേർത്തിട്ടുണ്ടെങ്കിലും, "...ഇതിൽ റവറണ്ട് ഗുണ്ടർട്ടവർകളുടെ പുസ്തകം ഒഴികെ മറ്റൊന്നും എനിക്കു് ഉപകരിച്ചിട്ടില്ലെന്നു് പറയേണ്ടതിൽ പരിതപിക്കുന്നു" (മുഖവുര.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/10&oldid=162038" എന്ന താളിൽനിന്ന് ശേഖരിച്ചത്