താൾ:Kerala Bhasha Vyakaranam 1877.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii

വഷൎങ്ങളിലധികമായി. ഇപ്പോഴാണു് ആ ഗ്രന്ഥത്തിനു് രണ്ടാം പതിപ്പുണ്ടാവുന്നതു്. മദിരാശി സർവകലാശാലയിലെ പൗരസ്ത്യ ഭാഷാഗവേഷണസ്ഥാപനം പ്രസിദ്ധീകരിക്കുന്ന Annals of Oriental Research എന്ന ഗവേഷണപത്രികയുടെ നാലു ലക്കങ്ങളിലായി ഈ വ്യാകരണം പ്രകാശിപ്പിച്ചു. അതുതന്നെയാണു് ഇപ്പോൾ പുസ്തകരൂപത്തിൽ പുറത്തിറക്കുന്നതു്.

വൈക്കത്തു പാച്ചുമൂത്തതിന്റെ ലഘുജീവചരിത്രം ഉള്ളൂരിന്റെ 'കേരളസാഹിത്യചരിത്രം' നാലാം വാല്യത്തിൽ (പു:168-181) കൊടുത്തിട്ടുണ്ടു്. 'ആധുനിക ഭാഷാഗദ്യത്തിന്റെ ആദ്യകാലലരിഷ്ക്കത്താൎക്കന്മാരിൽ അന്യതമൻ', 'പാച്ചുമൂത്തതിനു് വ്യാകരണം, തക്കംൎ, മീമാംസ, വേദാന്തം, വൈദ്യം, ജ്യോതിഷം, എന്നീ ആറു ശാസ്ത്രങ്ങളിൽ അവഗാഹമുണ്ടായിരുന്നു'. 'തിരുവിതാംകൂർ ചരിത്രത്തെപ്പറ്റി പ്രഥമമായി ഒരു പുസ്തകം എഴുതിയതു് പാച്ചുമൂത്തതാണു്', 'ഭാഷയിലെ ആദ്യത്തെ ആത്മകഥ പാച്ചുമൂത്തതിന്റേതാണു' മുതലായവ ഉള്ളൂരിന്റെ നിരീക്ഷണങ്ങളാണു്. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യഗ്രന്ഥം പാച്ചുമൂത്തതിന്റെ 'ബാലഭൂഷണം' ആണെന്നു് സി. കെ. മൂസ്സത് ചൂണ്ടിക്കാണിച്ചിട്ടുണ്ടു് ('ബാലസാഹിത്യത്തിന്റെ തുടക്കം'. പ്രഗതി. ലക്കം :4.1979, ഡിസംബർ). പാച്ചുമൂത്തതിനെക്കുറിച്ചു് ഉള്ളൂർ സൂചിപ്പിക്കാത്ത ചില കാര്യങ്ങളും മൂസ്സത് പരാമർശിക്കുന്നുണ്ടു്. ആദ്യത്തെ 'തിരുവിതാംകൂർ ചരിത്രം', ആദ്യത്തെ ആത്മകഥ, ആദ്യത്തെ ബാലസാഹിത്യകൃതി എന്നിവയുടയെല്ലാം കർത്തൃത്വം പാച്ചുമൂത്തതിൽ ആരോപിക്കാമെങ്കിലും ആദ്യത്തെ ഭാഷാവ്യാകരണകർത്താവു് അദ്ദേഹമല്ല. ഭാഷാവൃത്തങ്ങൾക്കു് ആദ്യമായി ലക്ഷണം ചെയ്തതും പാച്ചുമൂത്തതാണെന്ന കായ്യൎവും പ്രത്യേകശ്രദ്ധയർഹിക്കുന്നു.

പി. ശങ്കുണ്ണിമേനോൻ എഴുതിയ 'തിരുവിതാംകൂർ ചരിത്ര'ത്തിന്റെ മുഖവുരയിൽ പാച്ചുമൂത്തതിന്റെ 'തിരുവിതാംകൂർ ചരിത്രം'




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/9&oldid=162204" എന്ന താളിൽനിന്ന് ശേഖരിച്ചത്