താൾ:Kerala Bhasha Vyakaranam 1877.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
iv



പു. ix)എന്നു് പ്രസ്താവിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെയായിരി
ക്കണം പരിഷ്ക്കരിച്ചപതിപ്പിനെഴുതിയ മുഖവുരയിൽ സഹായഗ്രന്ഥങ്ങളുടെ പട്ടിക കൊടുക്കുമ്പോൾ ഗുണ്ടർട്ടിന്റെ വ്യാകരണമൊഴിച്ചുള്ള മലയാളവ്യാകരണങ്ങൾ ചേൎക്കാത്തതു്.

മലയാളവ്യാകരണത്തിൽ പാട്ടുമൂത്തതിനു് അത്ര വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ല. വർഗീകരണം,രൂപവിച്ഛേദനം എന്നിവയിലെല്ലാം അസ്വീകാര്യങ്ങളായ പലതും ഈ വ്യാകരണത്തിലുണ്ടു്. പഴയ ഭാഷ ഏതാണ്ടതേപടി നിലനിർത്തിക്കൊണ്ടുതന്നെയാണ് പുതിയ പതിപ്പും ഇറക്കുന്നതു്. അച്ചടിപ്പിഴയാണെന്നു് വ്യക്തമായും തോന്നിയവ മാത്രമേ തിരുത്തിയിട്ടുള്ളു. വിഷയത്തേക്കാൾ അതു് പ്രകാശിപ്പിക്കാനുപയോഗിച്ച സൂക്ഷ്മഭാഷയുടെ പ്രത്യേകതയായിരിക്കും ഭാഷാശാസ്ത്രവിദ്യാർഥികൾ കുടുതൽ ശ്രദ്ധിക്കാനിടയുള്ളതു്.

'കേരളഭാഷാവ്യാകാരണ'ത്തിന്റെ ആദ്യ പ്പതിപ്പ് സദയം അയച്ചുതന്ന എൻ.ആർ. ഗോപിനാഥപിള്ളയോടു് പ്രസാധകൻ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. കെ.കുഞ്ചുണ്ണി രാജ, കെ.എൻ.എഴുത്തച്ഛൻ, കെ എ കലാവതി, കെ.ഉണ്ണിക്കിടാവു്, സി.കെ മുസ്സതു്, ടി.ബി. വേണുഗോപാലപണിക്കർ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സഹായങ്ങളും നന്ദിപൂർവം സ്മരിക്കുന്നു.


മദിരാശി കെ.എം.പ്രഭാകരവാരിയർ 1-1-1981 പ്രസാധകൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/11&oldid=162049" എന്ന താളിൽനിന്ന് ശേഖരിച്ചത്