താൾ:Kavipushpamala.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കവിപുഷ്പമാല
35


കെട്ടും പൊട്ടിച്ചുമല്ലിന്നയി! തവ വിടുവി‌-
 ഡ്ഡിത്വമൊന്നങ്ങു ചിന്തി‌-
ച്ചിട്ടാണാഹന്ത! മിണ്ടാതിവിടേ മരുവിടാൻ
 ബന്ധമെൻ ബന്ധുമൗലേ!        18

ഉൽകൃഷ്ടോജ്ജൃംഭിതാഭ്രാവലി കൊടിയ കൊടും-
 കാറ്റിനാൽക്കൂട്ടിമുട്ടി -
ദ്ദിക്കെട്ടും തട്ടി വെട്ടുന്നിടികളുടനുടൻ
 കേൾക്കുകിൽ കേസരീന്ദ്രൻ
മെക്കെട്ടൂക്കോടു ചാടീട്ടലറുമൊരു കുറു-
 ക്കൻ കുരച്ചീടുകിൽച്ചെ -
ന്നക്കൂട്ടത്തിൽ കുരയിക്കില്ലവനവമതി വ -
 ന്നേക്കുമെന്നോർക്കയാലേ.        19


ഭീമശ്രീകൃഷ്ണപാർത്ഥപ്രഭൃതികളെതിരി-
 ട്ടാലുമൊട്ടും മടക്കം
ഭീമശ്രീജാഹ്നവീനന്ദനനണയുകയി-
 ല്ലേവമാണാവിശിഷ്ടൻ
ശ്രീമൽ ബാണം ശിഖണ്ഡിക്കഭിമുഖവഴിപോ-
 കില്ല നാണിച്ചുവെന്നോ-
ർത്തോമൽചാപം നിലത്തിട്ടടലതിലുടന-
 ന്നെന്തഹോ പിന്തിരിച്ചു.[1]        20

ശ്രീരാമചന്ദ്രനുടെ പാണിതലേ വിളങ്ങും
ശ്രീരാമണീയഗുണപൂരിതഘോരബാണം
പാരിച്ച പാപമകലത്തു കളഞ്ഞെനിക്കു
പാരാതെ പാവനഗുണം പരമേകിടട്ടേ.        21

കൈനാറിപ്പൂവിനോടും കളതരകനക-
 ത്താമരപ്പൂവിനോടും
സാനന്ദം ജാതിയോടും സരസപരിമളോൽ-
 ഫുല്ലമാം മുല്ലയോടും

  1. കാത്തുള്ളിക്കു മറുപടി എഴുതുന്നതു് ശിഖണ്ഡിയോടു യുദ്ധം ചെയ്യുന്നതിനു തുല്യമാണെന്നു സൂചന.
"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/6&oldid=162033" എന്ന താളിൽനിന്ന് ശേഖരിച്ചത്