Jump to content

താൾ:Kavipushpamala.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34

കവിപുഷ്പമാല


നാട്ടിൽ നല്ല പുകൾനട്ട നമ്മൊടതി-
 ധൃഷ്ടനായി നിലവിട്ട നീ
കഷ്ടമെന്തിനെതിരിട്ടിടുന്നു വഴി-
 മുട്ടിടും പൊറുതി കെട്ടിടും.        14

മിഴിച്ചിങ്ങിരുന്നാൽ കണക്കല്ല പാരം
പഴിചുള്ള ദുർവ്വാഗ്വിഷം മേ ഹൃദന്തേ
ഒഴിക്കുന്നഹോ! പിന്നെയും പിന്നെയും നീ-
യൊഴിക്കുന്നമട്ടല്ലിതൊട്ടല്ല കഷ്ട്ടം.        15

നിന്ദാലേശം നിനയ്ക്കാതിതിനു മറുപടി
 ശ്ലോകമെത്തിച്ചുകണ്ടി-
ല്ലെന്നാലേതെങ്കിലും തൻ പരിഭവമെഴുതാ-
 മെന്നുവെച്ചന്നു നീതാൻ
പിന്നാലേ വിട്ട പദ്യങ്ങളുമഴകിലുടൻ
 കണ്ടു മിണ്ടാതിനിത്തെ-
ല്ലെന്നാലും പിൻവലിച്ചിങ്ങനെ മരുവുകയ-
 ല്ലെന്നു ഞാനൊന്നുറച്ചു.        16
 
രണ്ടാംവട്ടമയച്ച പദ്യതതിയിൽ
 കാണിച്ചൊരാശങ്കകൾ-
ക്കണ്ടാം സമ്പ്രതി സാധുവാകിയ സമാ-
 ധാനങ്ങൾ ധാരാളമായ്
കൊണ്ടാടിബ്ബത! മുമ്പിൽ ഞാനവ പറ-
 ഞ്ഞീടുന്നു പിന്നെ ക്രമം-
കൊണ്ടാക്ഷേപവുമുണ്ടു പുഷ്പമിളിത-
 ശ്ലോകത്തിനാകെത്തുലോം.        17

ഒട്ടും തെറ്റില്ലിതിന്നെന്നൊരു പൊഴുകിലുമി-
 ങ്ങോർത്തുമല്ലെന്റെ കൈയിൽ
കിട്ടീടാഞ്ഞിട്ടുമല്ലെന്നറിയുക പറയാം
 ശങ്കവിട്ടെൻ കവിത്വം!

"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/5&oldid=162032" എന്ന താളിൽനിന്ന് ശേഖരിച്ചത്