താൾ:Kavipushpamala.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36

കവിപുഷ്പമാല


നാനാദിക്കും നിറഞ്ഞുള്ളൊരു നവയശസാ
 വാഴുമെന്നച്ഛനെച്ചെ-
റ്റൂനംകൂടാതെ ചേർക്കാമതിലൊരു സുമമായ്
 ചേർത്തതെന്തോർത്തതില്ലേ?       22

കോട്ടംതീർന്നു ഗുണംതികഞ്ഞ രസികൻ-
 കൊച്ചുണ്ണി ഭൂപാലക-
ശ്രേഷ്ഠൻ നല്ലൊരു യോഗ്യനോ കുസുമമീ
 മുന്നോട്ടു ചേർന്നീടുവാൻ
കേട്ടാൽ ഭംഗി ചുരുക്കമല്പരസമാ-
 ദ്ധാരാളമിത്യാദികൊ-
ണ്ടാട്ടേ നൽപവിഴാഖ്യമല്ലികയതാ-
 കട്ടേ പകിട്ടെന്നിയേ.       23

കൊണ്ടൽക്കാർവേണിമാലാമണികളണിമണി-
 ക്കൂന്തലിൽച്ചന്തമോടും
കൊണ്ടാടിച്ചേർത്തു പാർത്തും പരിമൃദുപനിനീർ-
 പ്പിച്ചകത്തിൻ മഹത്വം
ഉണ്ടോ പാർത്താലെനിക്കിന്നസുലഭതരമാ-
 ണെങ്കിലും ഹന്ത! വേണ്ടെ-
ന്നുണ്ടാമോ മെച്ചമാകുന്നതിനു കൊതി നര-
 ന്മാർക്കതെല്ലാർക്കുമില്ലേ?       24

തെല്ലേറെക്കീർത്തികേട്ടീടിന കളകവിയാം-
 വായ്ക്കരെത്തെല്ലുമുള്ളിൽ
കില്ലേറാതാശു നീതാനഹഹ വടിവിനോ-
 ടിമ്പമുള്ളാമ്പലെന്നും
നല്ലോരാച്ചമ്പകപ്പൂമലർവരകവി ഞാ-
 നെന്നുമിത്യാദിയാം നിൻ-
ചൊല്ലോരോന്നോർക്കിലത്യദ്ഭുതമിതു ചിലർ കേൾ-
 ക്കില്ലയോ കല്യമൗലേ!       25

"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/7&oldid=162034" എന്ന താളിൽനിന്ന് ശേഖരിച്ചത്