63
'ശാസ്ത്രിതമ്പാൻ' എന്ന അപരനാമത്താൽ സർവവിദിത
നായിരുന്നു. 958-ാമാണ്ടു തുലാമാസത്തിൽ പൂരുരുട്ടാതി
നക്ഷത്രത്തിലാണ് ഇരയിമ്മൻ തമ്പി ഭൂലോകജാതനായത്.
കോട്ടയ്ക്കകത്തു കിഴക്കേമഠമത്രേ ജന്മസ്ഥലം. ഏഴാം
വയസ്സിൽ അദ്ദേഹം വിദ്യാഭ്യാസം തുടങ്ങി. മുത്താട്ടു
ശങ്കരൻ ഇളയത് തമ്പിയെ സംസ്കൃതം അഭ്യസിപ്പിച്ചു.
പതിനാറുവയസ്സിനുമുമ്പുതന്നെ ബുദ്ധിമാനായ ബാലൻ
കാവ്യനാടകാലങ്കാരങ്ങളും, തർക്കവ്യാകരണാദി ശാസ്ത്രങ്ങളും
അഭ്യസിച്ചു് അതിവിദ്വാനായി തീർന്നു. 973-ൽ നാടു
നീങ്ങിയ ധർമ്മരാജാവു ജീവിച്ചിരിക്കുമ്പോൾത്തന്നെ ഈ
ബാലനു നിത്യച്ചെലവിൽ നിന്നും അടുത്തൂൺ പതിച്ചു
കൊടുത്തിരുന്നു. 988-ാമാണ്ട് ഗർഭശ്രീമാൻ സ്വാതി
തിരുനാൾ മഹാരാജാവ് അവതരിച്ചു. ഭാവിയിൽ ഇര
യിമ്മൻ തമ്പിക്ക് ഇഷ്ടദാതാവായ ഒരു പാരിജാതം ഇങ്ങനെ
അഭിനവമായി ആവിർഭവിച്ചു. പാർവതിറാണിയേയും,
സ്വാതിതിരുനാൾ, ഉത്രംതിരുനാൾ എന്നീ തിരുമേനി
മാരേയും വാഴ്ത്തി ശ്ലോകങ്ങളും ഗാനങ്ങളും തമ്പി നിർമ്മി
ച്ചിട്ടുണ്ടു്.
1004-ാമാണ്ടു സ്വാതിതിരുനാൾ രാജ്യഭാരം കയ്യേറ്റു. അന്നു മുതൽ ഇരയിമ്മൻ തമ്പിയുടെ ഭാഗ്യ താരവും ഉദയംചെയ്തു. അക്കാലം തൊട്ട് ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വാഴ്ചയുടെ ഏകദേശം അന്ത്യകാലംവരെ ഈ മഹാകവി കൊട്ടാരം വിദ്വൽ സഭയിലെ ഒരംഗമായിത്തന്നെ കഴിഞ്ഞുകൂടി. ഇക്കാലത്തി നിടയിൽ പരദേശത്തുനിന്നും വന്ന ചില പണ്ഡിതന്മാരെ