64 തമ്പി വാദത്തിൽ തോല്പിച്ചിട്ടുണ്ടു്. ഈ കവിപുംഗവൻ 1081-ാമാണ്ട് കർക്കടകമാസത്തിൽ സ്വിം ന്നു. ഇദ്ദേഹത്തിന്റെ കൃതികളായി കീചകവധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം എന്നു മൂന്നാട്ടക്കഥകളും, സുഭദ്രാ ഹരണം തിരുവാതിരപ്പാട്ടും, ഒറ്റശ്ലോകങ്ങൾ, കീർത്തന ങ്ങൾ, മണിപ്രവാളപദങ്ങൾ, വണ്ണങ്ങൾ, മുറജപപ്പാന, നവരാത്രി പ്രബന്ധം, രാസക്രീഡ കിളിപ്പാട്ട്, വാസിഷ്ഠം കിളിപ്പാട്ടു്, ഇവയും നമുക്കു ലഭിച്ചിട്ടുണ്ട്. തമ്പിയുടെ ആട്ടക്കഥകളുടെ ആവിർഭാവം കഥകളി പ്രസ്ഥാനത്തിനു ഒരു പുതിയ ഉണർവും പ്രസരിപ്പും സൃഷ്ടിക്കാൻ പാപ മായിരുന്നു. ശൃംഗാരാദികളായ നവരസങ്ങളുടെയും സമു ചിതമായ സമ്മേളനത്താൽ എത്രയും രസസംപുഷ്ടമായ പ്രസ്തുത കഥകൾ ജനസാമാന്യത്തിന്റെ മുക്തകണ്ഠമായ പ്രശംസയും പാത്രമായി. ദൃശ്യ പക്ഷത്തിലും, സാഹിത്യ പക്ഷത്തിലും തമ്പിയുടെ കൃതികൾ കഥകളിയുടെ വിസ്മയാ വഹമായ വളർച്ചയെ സാരമായി സഹായിച്ചു. വിദ്വാൻ കോയിത്തമ്പുരാൻ: വിദ്വാൻ ചെറുണ്ണി കോയിത്തമ്പുരാൻ എന്നുള്ള അപരനാമത്താൽ അറിയ പ്പെടുന്ന രാജരാജവർമ്മ കോയിത്തമ്പുരാൻ 9 8 7 -ാമാണ്ടു കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. അദ്ദേഹത്തിൻറ പിതാവു മഹാവിദ്വാനായ കിഴക്കാംചേരി നാരായണൻ നമ്പൂതിരിപ്പാടും മാതാവും വിഷ്ണുമായാചരിതം മുതലായ ഗ്രന്ഥങ്ങളുടെ കർത്രിയായ കിളിമാനൂർ ഉമാദേവി രാട്ടിയും ആയിരുന്നു.
താൾ:Kathakali-1957.pdf/78
ദൃശ്യരൂപം