418 ജ്ഞാനമില്ലാത്തവരെ മുഷിപ്പിക്കു ക്കുമെന്നുള്ള തിൽ സംശയ മില്ല. എന്നാൽ ആയതുകൊണ്ടു ഗാന കല അനാസ്വാദ മാണെന്നു വരാൻ പാടില്ലല്ലോ. ശ്രീകൃഷ്ണൻ മുഖത്തു ചുട്ടി യരിയും തേച്ചു പൊട്ടന്മാരെപ്പോലെ കൈക്രിയ കാണി ക്കുകയായിരുന്നോ അന്നു ചെയ്തത്. എന്ന് അപഹസി ക്കുന്ന രസികന്മാർ ദുഷ്ഷന്തൻ മുഖത്തു പൗഡർ ' ഇട്ടു കൊണ്ടു രാഗത്തോടുകൂടിയ ശ്ലോകമോ പാട്ടോ ആയിട്ടാ യിരുന്നോ അന്നു തേരാളിയോടു സംസാരിച്ചതെന്നും ഓക്കേണ്ടതാണ്. കഥകളിയിലെ അഭിനയ സങ്കേതങ്ങളോ വേഷ രചനാരീതിയോ പരിഷ്കരിക്കുന്നതു ബുദ്ധിപൂർവ്വകമായിരി ക്കുകയില്ല. സന്ദർഭാനുസരണം സ്മരിപ്പിക്കപ്പെടുന്ന രസ ഭാവാദികളുടെ സൂക്ഷ്മവും സ്പഷ്ടവുമായ നിദശനം കഥകളി യിലെ, പച്ച, കത്തി, മിനുക്ക് ആദിയായ വേഷങ്ങളിൽ അനന്യസാധാരണമായി പ്രകടമാണ്. ഓരോ കഥാ പാത്രങ്ങളുടെയും സ്വഭാവാദികളനുസരിച്ചു് വ്യഞ്ജിപ്പി ക്കേണ്ടതായ രസങ്ങളെ പോഷിപ്പിക്കത്തക്കവിധം രസാനു ഗുണമായ വണ്ണം ഓരോ വേഷങ്ങൾക്കുമുള്ള മുഖത്തു തേപ്പിൽ കല്പിച്ചിരിക്കുന്നു. കൂടാതെ ഉദ്ധതങ്ങളായ താണ്ഡവനൃത്തങ്ങളുടെയും, മനോജ്ഞവും ലളിതവുമായ ലാസ്യത്തിൻറയും പ്രകടനത്തിന് യോജിച്ച തരത്തി ലാണ് ഉടുത്തുകെട്ടിൻറ രചനാരീതിയും മാറും നിശ്ചയിച്ചിരിക്കുന്നത്. കഥകളിയുടെ വേഷരചനയിൽ വരുത്തുന്ന നിസ്സാരമായ ഏതൊരു വ്യത്യാസവും അതിനെ മറെറാരു കലാരൂപമായി രൂപാന്തരപ്പെടുത്തുന്നതും, കഥ
താൾ:Kathakali-1957.pdf/463
ദൃശ്യരൂപം