ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31


ഉദ്ദണ്ഡന്റെ സമകാലികനായ "ശങ്കരകവിയെയാണു കൊട്ടാരക്കരത്തമ്പുരാൻ ഗുരുവായി വിവക്ഷിച്ചിരിക്കുന്നതെന്നു വിശ്വസിക്കാൻ ന്യായമൊന്നുമില്ല. പ്രസ്തുത നാമധേയത്തിൽ അക്കാലത്ത് അറിയപ്പെട്ട ഒരു പണ്ഡിതകവി യായിരിക്കണം തമ്പുരാന്റെ ഗുരുസ്ഥാനത്തെ അലകരിച്ചിരുന്നതെന്നു കരുതേണ്ടതുള്ളൂ. ഇനി പ്രാമാണികന്മാരായ ഭാഷാ സാഹിത്യചരിത്രകാരന്മാരും കൊട്ടാരക്കരതമ്പുരാൻ കാലം ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാമോ എട്ടാം നൂറ്റാണ്ടിൻറെ പൂർവ്വാർദ്ധമോ ആയിരിക്കണമെന്നു നിശ്ചയിച്ചിട്ടുള്ളതായും കാണുന്നില്ല. കൊല്ലവഷം882-നും മദ്ധ്യേയാണു കൊട്ടാരക്കരത്തമ്പുരാൻ കാലമെന്നു ശ്രീമാൻ ആർ. നാരായണപ്പണിക്കർഭാഷാസാഹിത്യ ചരിത്രത്തിൽ പ്രസ്താവിക്കുന്നു.കവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ കൊട്ടാരക്കരത്തമ്പുരാൻ കാലം കൊല്ലവർഷം ഒൻപതാം ശതകത്തിലെന്നാണു നിർണ്ണയിച്ചിരിക്കുന്നതും. കൊല്ലം 853-നുശേഷമാണു രാമനാട്ടത്തിന്റെ ഉത്ഭവമെന്നു ഡാക്ടർ ഗോദവമ്മ അഭിപ്രായപ്പെടുന്നു. ശ്രീരാമവിലാസം പ്രസ്സിൽ (കൊല്ലം) നിന്നും അച്ചടിച്ചു പ്രസിദ്ധംചെയ്തിട്ടുള്ള ആട്ട കഥകളുടെ അവതാരികയിൽ, ശ്രീ. കെ. എൻ. ഗോപാല പി. എം. എ പറയുന്നത്,മഹാരാമനാട്ടത്തിന്റെ കോഴിക്കോട്ടു ജനയിതാവു് കൊട്ടാരക്കരത്തമ്പുരാനാണ്.സാമൂതിരിയുമായുള്ള മത്സരം നിമിത്തം ഇദ്ദേഹം കൊല്ലവർഷം 86-ാമാണ്ടിടക്കു രാമനാട്ടം നിർമ്മിച്ചു എന്നുഇതിൽനിന്നും കൊട്ടാരക്കര പ്രസിദ്ധം' എന്നത്രേ.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/45&oldid=224452" എന്ന താളിൽനിന്ന് ശേഖരിച്ചത്