" കോലാനേലാവന സുരഭിയാൻ
വേലാത്ത പ്രഥിതവാസം
യത്ര പ്രഥ
ശങ്കരാദ്യാഃ കവിന്ദ്രാം
എന്നിങ്ങനെ കോകില സന്ദേശത്തിലും പുകഴ്ത്തപ്പെട്ടിരി ക്കുന്ന മഹാവിദ്വാനും കൃഷ്ണവിജയകർത്താവും ചന്ദ്രോത്സവ കാവിന്റെയും ഉദ്ദണ്ഡശാസ്ത്രികളുടെയും സമകാലികനുമായ ആ ശങ്കരൻ തന്നെയായിരിക്കണമെന്നു ഞാൻവിചാരിക്കുന്നു
ഉദ്ദണ്ഡന്റെ കാലം കൊല്ലവഷം ഏഴാം ശതകത്തിലാകയാൽ, അദ്ദേഹത്തിന്റെ സമകാലികനായ ശങ്കരകവിയെയാണു കൊട്ടാരക്കരത്തമ്പുരാൻതന്റെ ഗുരുവായി വിവക്ഷിച്ചി ആ പക്ഷത്തിലെ അസ്വീകാര്യത *
രിക്കുന്നതെങ്കിൽ തമ്പുരാനും കൊല്ലവർഷം ഏഴാം ശതകത്തിൽ തന്നെജീവിച്ചിരുന്ന ആളായിരിക്കണമെന്നത്രെ ശ്രീ. കൃഷ്ണൻ നായരുടെ നിഗമനം. ഉദ്ദണ്ഡന്റെ സമകാലികനായ ശങ്കരകവിയാണു തമ്പുരാൻ ഗുരുവെന്നും അദ്ദേഹം വിചാരിക്കുകയും ചെയ്യുന്നു. ഇതിനു മതിയായ തെളിവുകളൊന്നും അദ്ദേഹം നല്കിയിട്ടില്ല. കഴിഞ്ഞ ശതാബ്ദങ്ങളിൽ പ്രസിദ്ധന്മാരായ പല ശങ്കരകവികളും ജീവിച്ചിരുന്നതായി സാഹിത്യചരിത്രങ്ങൾ പ്രസ്താവിക്കുന്നു. ശങ്കരാര്യർ,ശങ്കരവായർ, ശങ്കരൻ നമ്പൂതിരി, ശങ്കരസൂരി എന്നി യ വിദ്വാന്മാരായ പല ശങ്കരന്മാരും ഉണ്ടായിരുന്നു.