ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29


അഭിപ്രായപ്പെടുന്നു. ഇതിനുപോൽബലകമായി അദ്ദേഹം പ്രസ്താവിക്കുന്ന പ്രധാനവാദം താഴെപ്പറയും പ്രകാരമാണു്; "കൊട്ടാരക്കരത്തമ്പുരാന്റെ കാലം കൊല്ലവർഷം ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധമോ എട്ടാം നൂറ്റാണ്ടിൻറ പൂൎവാർദ്ധമോ ആയിരിക്കണമെന്നാകുന്നു ഭാഷാചരിത്രകാര ന്മാർ നിശ്ചയിച്ചിരിക്കുന്നത്. ഏതായാലും ഇദ്ദേഹം രോഹിണിതിരുനാളിൽ ജനിച്ച് വഞ്ചീശ്വരനായ കേരള വൎമ്മരാജാവിന്റെ മരുമകനും ശങ്കരകവിയുടെ ശിഷ്യൻ മാണെന്നു്,

"പ്രാപ്താന്തഘനശ്രിയം പ്രിയതമ

 
ശ്രീരോഹിണി ജന്മനോ


വഞ്ചിക്ഷ്മാവര വീരകേരള

വിഭോരാജ്ഞസ്സ്വസുസ്സുനുനാ


ശിഷ്യേണ പ്രവണേന ശങ്കരകവേ

രാമായണം വൎണ്ണ്യതേ


കാരുണ്യേ കഥാഗുണേന കവയഃ

കൎവ്വന്തു തൽകൎണ്ണയോഃ"



എന്ന രാമനാട്ടത്തിലെ മംഗളശ്ലോകം കൊണ്ടുതന്നെതെളിയുന്നുണ്ട് .ഈ ശങ്കരകവിയാകട്ടെ,
"ശ്രീശങ്കരണ വിദുഷാ കവിസാർവ്വഭൗമേ-
നാനന്ദമന്ദഗതിനാ പുരതോ ഗതേന
ശ്രീമൻമുകുന്ദ മുരളീമധുരസ്വരേണ
പദ്യൈരവദ്യരഹിതൈനുവൎണ്ണ്യമാനാ"

എന്നും മറ്റും ചന്ദ്രോത്സവത്തിലും,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/43&oldid=223918" എന്ന താളിൽനിന്ന് ശേഖരിച്ചത്