394 സാധാരണമായ അഭിനയചാതുരി എന്നീ സവിശേഷത കളാൽ, സമകാലികരായിരുന്ന വിദഗ്ദ്ധനടന്മാരിൽ വച്ചു അതിപ്രശസ്തവും, അദ്വിതീയവും ആയ സ്ഥാനം തകഴി കൊച്ചുനീലകണ്ഠപ്പിള്ള സമാർജ്ജിച്ചിരുന്നു. കഥകളി യിലെ ഏതു വേഷവും കെട്ടാൻ ഇദ്ദേഹത്തിനു മടിയില്ല. ഒരു യഥാർത്ഥ നടനായിരുന്ന അദ്ദേഹത്തിന് കെട്ടി ഫലിപ്പിക്കാൻ വയ്യാത്തതായ വേഷങ്ങളൊന്നുംതന്നെ യില്ല. വേഷം ഏതായാലും അതു് അങ്ങേ അറ്റം നന്നാ വുകയും ചെയ്യും. കമ്മീരവധത്തിൽ ധമ്മപുത്രർ, രാജ സൂയത്തിൽ ജരാസന്ധൻ, കീചകൻ, നളൻ, വിജയങ്ങ ളിൽ രാവണൻ, സൗഗന്ധികത്തിൽ ഹനുമാൻ, ഇവ യെല്ലാം നിസ്തുലമാണ്. അലിയുടെ ഗാംഭീര്യം അവ നീയമെന്നേ പറയാനുള്ള ആദ്യകാലം തോപ്പിൽ കളി യോഗത്തിൽ ആദ്യവസാനമായിരുന്നു. അനന്തരം 109 5 മുതൽ ഇദ്ദേഹം വലിയകൊട്ടാരം കളിയോഗത്തിലെ പ്രധാന നടനും വിചാരിപ്പുകാരുമായി കലാ സേവനം നടത്തി. തിരുവല്ലാ കുഞ്ഞുപിള്ള 1033 1095. - വേഷ " ബ്രഹ്മസ്വം കുഞ്ഞുപിള്ള'യെന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ആദ്യകാലത്തു സ്ത്രീവേഷക്കാരനായും പിന്നീട് ആദ്യവസാനക്കാരനായും പ്രസിദ്ധി സമ്പാദിച്ചു. പകർച്ചയും രൂപഗുണവും വിസ്മയാവഹമായിരുന്നു. ഫലിതവും നാട്യഗുണവും ആട്ടത്തിൽ തികഞ്ഞിട്ടുണ്ടാ യിരുന്നു. കണ്ണിൻറ സാധകം അതിവിശേഷമെന്നു വേണം പറയാൻ. പറയത്തക്ക ശിഷ്യന്മാരാരും ഇദ്ദേഹ
താൾ:Kathakali-1957.pdf/444
ദൃശ്യരൂപം