Jump to content

താൾ:Kathakali-1957.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

' 395 1039 10411106. ത്തിനില്ല. എന്നാൽ വടക്കു പൂവള്ളി മനക്കാരുടെ ആവശ്യപ്രകാരം പെരുങ്ങോട്ടു ശങ്കുണ്ണിനായരെ ലളിത യുടെ ആട്ടം പഠിപ്പിച്ചു. 1087-ൽ ഇദ്ദേഹം കൊട്ടാരം കഥകളിയോഗത്തിലെ വിചാരിപ്പുകാരായിട്ട് നിയമിത നായി. നളൻ, ബാഹുകൻ, രുഗ്മാംഗദൻ, രൗദ്രഭീമൻ, ജരാസന്ധൻ, ലളിത ഇവ പ്രസിദ്ധങ്ങളാണ്. മസൂരി രോഗം പിടിപെട്ട് തിരുവനന്തപുരത്തുവച്ചു. 1095-ൽ ഇദ്ദേഹം അന്തരിച്ചു. കുറിച്ചി ( കൊച്ചി രാമന്മാർ കൊട്ടിപ്പണിക്കർ രാമപ്പണിക്കർ കഥകളിനടന്മാരിൽ വച്ചു സമാരാധ്യനായിരുന്ന കുറിച്ചി കൃഷ്ണപിള്ളയുടെ ശിഷ്യന്മാരാണ് ഈ സഹോദരന്മാർ. കൊട്ടിപ്പണിക്കർ സ്ത്രീവേഷവും, രാമപ്പണിക്കർ പുരുഷ വേഷവും ആണ് കെട്ടുക പതിവ്. നടന്മാരെന്നതിനേ ക്കാൾ ആശാന്മാരെന്ന നിലയിലാണ് ഇവർ പ്രസിദ്ധി യുള്ളത്. ശിഷ്യന്മാർ വളരെയുണ്ട്. അവരിൽ പ്രധാനി കൾ, അയ്യപ്പക്കുറുപ്പ്, കുറിച്ചി കുഞ്ഞൻ പണിക്കർ, കുടമാളൂർ കരുണാകരൻ നായർ. അനുജനായ രാമപ്പണി ക്കർ 1108-ൽ അന്തരിച്ചു. കൊട്ടിപ്പണിക്കരുടെ മരണം കുറെക്കാലം കൂടെ കഴിഞ്ഞശേഷമാണ്. അയ്യപ്പ 3 1040 1101. കുറിച്ചിയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം (വിവാ ഹാനന്തരം വെല്ലൂരിൽ താമസമാക്കി). കുറിച്ചി കൃ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/445&oldid=223345" എന്ന താളിൽനിന്ന് ശേഖരിച്ചത്